ഭയക്കണം! ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന

വൈറസ് ഇപ്പോഴും അതിവേഗം പടരുകയാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടത് അനിവാര്യമാണ്

world health organization, who, ലോകാരോഗ്യ സംഘടന, donald trump, US, America, യുഎസ്, അമേരിക്ക, covid 19, കോവിഡ്-19, coronavirus, china, ചൈന, iemalayalam, ഐഇ മലയാളം

ജനീവ: ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം അതിവേഗത്തിലാണെന്നും പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായാണ് വര്‍ധിക്കുന്നതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.

കോവിഡ് മഹാമാരി നേരിടാനുള്ള നിയന്ത്രണങ്ങള്‍ ഇനിയും വേണം. രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് വളരെ ആലോചിച്ചുമാത്രം നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് ഇപ്പോഴും അതിവേഗം പടരുകയാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടത് അനിവാര്യമാണ്. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Read More: ലോകത്ത് കോവിഡ് രോഗികള്‍ 89 ലക്ഷം പിന്നിട്ടു; മരണം 4.66 ലക്ഷം കടന്നു

അതേസമയം, ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,70,000ലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,66,718 ആണ്. 89,14,787 പേര്‍ക്കാണ് ലോക വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്.

ഇതുവരെ 47,38,542 പേര്‍ക്കാണ് കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള എല്ലാ രാജ്യങ്ങളിലും രണ്ടു ലക്ഷത്തിേലേറെ രോഗികളുണ്ട് എന്നതും ശ്രദ്ധേയമാണ്. കോവിഡ് ബാധിതരില്‍ നാലാമതുള്ള ഇന്ത്യയില്‍ രോഗബാധിതര്‍ നാല് ലക്ഷം കടന്നു. 13000ത്തിലേറെ പേര്‍ മരിച്ചു.

കോവിഡ് കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ രോഗബാധിതര്‍ 23 ലക്ഷം കടന്നു. 1,21,979 പേരുടെ ജീവന്‍ ഇതിനോടകം നഷ്ടമായി. കോവിഡ് മരണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ അരലക്ഷം കടന്നു. 10.70 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. റഷ്യയില്‍ മരണം 8000 കടന്നു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു.

പെറുവിലും വൈറസ് വ്യാപിക്കുകയാണ്. രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. അതേസമയം ബ്രിട്ടണിലും സ്‌പെയ്‌നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ രോഗികള്‍ കുറവാണ്.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 23,30,578, ബ്രസീല്‍- 10,70,139, റഷ്യ- 5,76,952, ഇന്ത്യ- 4,11,727, ബ്രിട്ടന്‍- 3,03,110, സ്‌പെയിന്‍- 2,93,018, പെറു- 2,51,338, ഇറ്റലി- 2,38,275, ചിലി- 2,36,748, ഇറാന്‍- 2,02,584.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അമേരിക്ക- 1,21,979, ബ്രസീല്‍- 50,058, റഷ്യ- 8,002, ഇന്ത്യ- 13,277, ബ്രിട്ടന്‍- 42,589, സ്‌പെയിന്‍- 28,322, പെറു- 7,861, ഇറ്റലി- 34,610, ചിലി- 4,295, ഇറാന്‍- 9,507.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: World is entering new dangerous covid phase warns who chief

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express