Latest News

ലോക സന്തോഷ റിപ്പോര്‍ട്ടില്‍ ഇന്ത്യ ഏറെ പിന്നില്‍, പാകിസ്താനും നേപ്പാളും ഏറെ മുന്നിലും

കൂടുതല്‍ ദാരിദ്ര്യവും അക്രമങ്ങളുമുള്ള രാജ്യങ്ങളാണ് പട്ടികയുടെ ഏറ്റവും പിന്നിലുള്ളത്

ന്യൂഡല്‍ഹി: ലോക സന്തോഷ സൂചികയില്‍ സന്തോഷിക്കാനൊന്നുമില്ലാതെ ഇന്ത്യ. പതിവ് പോലെ ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിക്കുന്ന രാജ്യമായി മാറി. ഇന്ത്യ 144-ാം സ്ഥാനത്തും. 153 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യയുടെ അയല്‍ക്കാരായ നേപ്പാള്‍ 15-ാമതും പാകിസ്താന്‍ 29-ാമതും ബംഗ്ലാദേശ് 107-ാമതും ശ്രീലങ്ക 130-ാമതും സ്ഥാനം പിടിച്ചു.

ഓരോ രാജ്യത്തെ ജിഡിപി, സാമൂഹിക പിന്തുണ, വ്യക്തിഗത സ്വാതന്ത്ര്യം, അഴിമതിയുടെ തലം എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ് ലന്‍ഡ്, നോര്‍വേ, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, ന്യൂസിലന്‍ഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് മുന്നില്‍. ലക്‌സംബര്‍ഗ് 10-ാമതും കാനഡ 11, ഓസ്‌ട്രേലിയ 12, യുണൈറ്റഡ് കിംഗ്ഡം 13, യുഎസ് 18 എന്നിങ്ങനെയാണ് സന്തോഷ സൂചികയിലെ രാജ്യങ്ങളുടെ നില.

ലോകത്ത് ഏറ്റവും കൂടുതല്‍ ദാരിദ്ര്യവും അക്രമങ്ങളുമുള്ള രാജ്യങ്ങളാണ് പട്ടികയുടെ ഏറ്റവും പിന്നിലുള്ളത്. സിംബാബ്വേ, ദക്ഷിണ സുഡാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ഏറ്റവും സന്തോഷരഹിത രാജ്യങ്ങള്‍.

2018, 2019 വര്‍ഷങ്ങളിലെ വിവരങ്ങള്‍ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ കോവിഡ്-19 മൂലമുള്ള പ്രശ്‌നങ്ങള്‍ ഇതില്‍ പ്രതിഫലിച്ചിട്ടില്ല.

എന്നിരുന്നാലും, പല രാജ്യങ്ങളിലേയും അടച്ചിടല്‍ ഭാവിയില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയവരുടെ പ്രതീക്ഷ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: World happiness report india 144

Next Story
നിങ്ങളാണ് ശരി; കൊറോണവൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടറോട് മാപ്പ് പറഞ്ഞ് ചൈന
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express