ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ ആര്‍എസ്എസും അനുബന്ധ സംഘടനകളും എവിടെയായിരുന്നുവെന്ന് കോണ്‍ഗ്രസ്.

‘പ്രധാനമന്ത്രി മോദി ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ച്‌ സംസാരിച്ചിരുന്നു. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ ആര്‍എസ്എസും അവരുടെ മറ്റ് അനുബന്ധ സംഘടനകളും എവിടെയായിരുന്നു? ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ എന്തായിരുന്നു അവരുടെ സംഭാവനകള്‍?’ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മനീഷ് തിവാരി ചോദിച്ചു.

പ്രധാനമന്ത്രി സംസാരം കുറയ്ക്കുകയും പ്രവര്‍ത്തികള്‍ കൂട്ടുകയും ചെയ്യണമെന്ന് രേണുക ചൗധരി അഭിപ്രായപ്പെട്ടു. ജാതിയുടേയും മതത്തിന്റേയും പശുക്കളുടേയും പേരില്‍ ദിവസേന മനുഷ്യര്‍ കൊല്ലപ്പെടുന്ന അവസ്ഥായണ് രാജ്യത്തെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ