‘ആസാദി’ മുദ്രാവാക്യം വിളിക്കുന്നവരോട് സംസാരിക്കാനില്ല: കേന്ദ്രമന്ത്രി

രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്ന് മന്ത്രി വ്യക്തമാക്കി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. കേന്ദ്രമന്ത്രിമാര്‍ അടക്കം വീടുകള്‍ തോറും കയറിയിറങ്ങി ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു. രാജ്യത്തെ എല്ലാ യുവാക്കളോടും പൗരത്വ നിയമത്തെ കുറിച്ച് സംസാരിക്കുമെന്നും അവരുടെ തെറ്റിദ്ധാരണകള്‍ മാറ്റുമെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

നിയമത്തെ കുറിച്ച് സംശയങ്ങള്‍ ഉള്ളവരെ സമീപിക്കും. അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തിമാക്കി കൊടുക്കും. എന്നാല്‍, ‘ആസാദി’ മുദ്രാവാക്യം വിളിക്കുന്നവരോടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരോടും സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: Bigg Boss Malayalam: ഇതാണ് ലാലേട്ടൻ പറഞ്ഞ എട്ടിന്റെ കുളം; കൗതുകക്കാഴ്ചകൾ ഒളിപ്പിച്ച് ബിഗ് ബോസ് ഹൗസ്

ഡൽഹിയിൽ ഗൃഹസമ്പർക്ക പരിപാടിക്കെത്തിയ ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായ്‌ക്ക് പ്രതിഷേധ സ്വരങ്ങളെ നേരിടേണ്ടിവന്നു. ഡല്‍ഹിയിലെ ലജ്‌പത് നഗറിലെ കോളനിയിലാണ് അമിത് ഷാ പ്രചാരണത്തിനെത്തിയത്. ഇവിടെവച്ച് രണ്ട് പെണ്‍കുട്ടികള്‍ അമിത് ഷായ്ക്കു നേരെ ഗോ ബാക്ക് വിളിച്ചു. ഒരു ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നാണ് പെണ്‍കുട്ടികള്‍ ഗോ ബാക്ക് വിളിച്ചത്.

അമിത് ഷാ ഗോ ബാക്ക് എന്നെഴുതിയ പോസ്റ്ററും ഫ്‌ളാറ്റിനു മുന്നില്‍ ഉണ്ടായിരുന്നു. ഷായ്ക്കു നേരെ ഗോ ബാക്ക് വിളിച്ചവരില്‍ ഒരാള്‍ അഭിഭാഷകയും മറ്റൊരാള്‍ ബിരുദ വിദ്യാര്‍ഥിനിയുമാണ്. ഇവരെ നോക്കി കൈ വീശി കാണിച്ച ശേഷമാണ് അമിത് ഷാ മുന്നോട്ട് നടന്നുനീങ്ങിയത്. പ്രതിഷേധിച്ച പെൺകുട്ടികൾക്കെതിരെ ബിജെപി അനുകൂല പ്രവർത്തകർ മുദ്രാവാക്യം വിളച്ചതോടെ രംഗം നാടകീയമായി. പെൺകുട്ടികൾക്ക് പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Wont speak with those who raising azadi slogans says bjp minister

Next Story
കസ്റ്റഡിയിലെടുത്തത് നന്നായി; അടുത്ത തവണ കൂടുതല്‍ പൊലീസിനെ അയക്കണമെന്ന് കണ്ണന്‍ ഗോപിനാഥന്‍Kannan Gopinathan, കണ്ണൻ ഗോപിനാഥൻ, Kannan Gopinathan IAS, കണ്ണൻ ഗോപിനാഥൻ ഐഎഎസ്, Kannan IAS, കണ്ണൻ ഐഎഎസ്, Malayali IAS Officer, മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ, IAS officer resigns, ഐഎഎസ് ഉദ്യോഗസ്ഥൻ രാജിവച്ചു, kannan ias, iemalayalam, ഐഇ മലയളം
The moderation of comments is automated and not cleared manually by malayalam.indianexpress.com