/indian-express-malayalam/media/media_files/uploads/2023/09/Womens-Bill-Buzz-Rollout-likely-after-delimitation-probably-in-2029-Political-Pulse-News-The-Indian-Express.jpg)
Special session proceedings will move from the old Parliament building (right) to the new one (left) on Tuesday. (Express photo by Renuka Puri)
27 വർഷമായി മുടങ്ങിക്കിടന്ന വനിതാ സംവരണ ബില്ലിന് (പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം) നരേന്ദ്ര മോദി സർക്കാർ നരേന്ദ്ര മോദി സർക്കാർ അംഗീകാരം നൽകിയതായി വൃത്തങ്ങൾ പറയുന്നു.
പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്നും പുതിയ പാർലമെന്റിലേക്ക് മാറുന്നതിനു മണിക്കൂറുകൾ മുൻപ്, തിങ്കളാഴ്ച വൈകുന്നേരം, മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാതെ ചേർന്ന കേന്ദ്രമന്ത്രിസഭയിലാണ്, ചരിത്രപരമായ ഈ തീരുമാനം. പുതിയ മന്ദിരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ന് ലോക്‌സഭ സമ്മേളിക്കും.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് നടപ്പാക്കാൻ സാധ്യതയില്ലെന്നും, ഡീലിമിറ്റേഷൻ പ്രക്രിയ (മണ്ഡലപുനർനിർണ്ണയം) പൂർത്തിയായതിനു ശേഷം മാത്രമേ ഇതിന്റെ റോൾ ഔട്ട് ഉണ്ടാകൂ എന്നും വൃത്തങ്ങൾ പറഞ്ഞു. മിക്കവാറും 2029ലാവും ഇത്.
'ഇപ്പോൾ നടക്കുന്ന സമ്മേളനത്തിൽ ബിൽ കൊണ്ടു വരും, പക്ഷേ പല കാര്യങ്ങളും ഉണ്ട്… അതിനാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടപ്പാക്കാൻ സാധ്യതയില്ല. മിക്കവാറും, ഡീലിമിറ്റേഷനു ശേഷം മാത്രമേ ഇത് നടക്കൂ (ഇത് 2026-ൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു) എന്നാൽ ഇതിന്റെ പ്രോസസ് ഉടൻ തന്നെ ആരംഭിക്കും,' സംഭവവികാസങ്ങൾ അറിയുന്ന ഒരു സോഴ്സ് പറഞ്ഞു.
2014ലും 2019ലും ബിജെപിയുടെ പ്രകടന പത്രികയിൽ നിയമസഭയിലെ വനിതാ സംവരണം വാഗ്ദാനം ചെയ്തിരുന്നു.
ഇതിനെപ്പറ്റി സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും, ബിൽ പാസാക്കിയതിന് കേന്ദ്ര സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ പ്രഹ്ലാദ് പട്ടേൽ മോദിയെ അഭിനന്ദിച്ച് കൊണ്ട് ഇങ്ങനെ ട്വീറ്റ് ചെയ്തു.
'മന്ത്രിസഭയുടെ അംഗീകാരത്തോടെ വനിതാ സംവരണം എന്ന ആവശ്യം നിറവേറ്റാനുള്ള ധാർമ്മിക ധൈര്യം മോദി സർക്കാരിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ, മോദി സർക്കാരിന് അഭിനന്ദനങ്ങൾ,' മന്ത്രി പറഞ്ഞു. ഭക്ഷ്യ സംസ്‌കരണ വ്യവസായ- ജലശക്തി സഹമന്ത്രിയാണ് പട്ടേൽ. ട്വീറ്റ് പിന്നീട് അദ്ദേഹം ഡിലീറ്റ് ചെയ്തു.
നേരത്തെ, പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസത്തിന് മുന്നോടിയായി, 'ചരിത്രപരമായ തീരുമാനങ്ങൾ ഉള്ളതിനാൽ' ഈ സെഷന് പ്രാധാന്യമുണ്ടെന്ന് മോദി സൂചിപ്പിച്ചിരുന്നു.
തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി പാർലമെന്റ് ഹൗസിലെ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്യസഭാ നേതാവ് പിയൂഷ് ഗോയലും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും പ്രധാനമന്ത്രിയെ കാണാൻ ചെന്ന്. പിന്നീട് ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയും നേതാക്കൾ കണ്ടിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം നഡ്ഡയുമായി മുതിർന്ന മന്ത്രിമാരുടെയും ചില നേതാക്കളുടെയും മറ്റൊരു കൂടിക്കാഴ്ചയും ഉണ്ടായിരുന്നു. ചൊവ്വാഴ്ച മോദി ഉൾപ്പെടെയുള്ള നേതാക്കൾ ഏതാനും എംപിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
മൺസൂൺ സെഷൻ അവസാനിച്ച് ഒരു മാസത്തിനുള്ളിൽ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ച സർക്കാർ, അതിന്റെ അജണ്ട വ്യക്തമാക്കിയിരുന്നില്ല. അപ്പോൾ മുതൽ വനിതാ ബില്ലിനെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായിരുന്നു.
സർക്കാരിന്റെ ഒരു പ്രധാന നീക്കം പ്രതിപക്ഷത്തെ പിന്നോട്ടടിക്കുമെന്നും അവരുടെ ഉള്ളിലെ ഭിന്നത തുറന്നു കാട്ടുമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. 'ഇന്ത്യൻ' ബ്ലോക്കിലെ മിക്ക പാർട്ടികളും വനിതാ സംവരണത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും, സമാജ്‌വാദി പാർട്ടിയും ആർജെഡിയും 'സംവരണത്തിനുള്ളിലെ സംവരണം' അഥവാ 33% സംവരണത്തിനുള്ളിൽ ജാതി, കമ്മ്യൂണിറ്റി എന്നിവ അടിസ്ഥാനമാക്കിയുള്ള സംവരണവും ആഗ്രഹിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം സാവധാനത്തിലും ക്രമാനുഗതമായും വർധിച്ചപ്പോഴാണ് ഈ നീക്കം. എംപിമാർക്കിടയിലെ വനിതകളുടെ സാന്നിധ്യം സമാനമായ വർദ്ധനവ് കണ്ടിട്ടില്ല.
1951-ൽ നടന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 489 സീറ്റുകളിൽ 22 വനിതാ എംപിമാർ (4.41%) മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 78 വനിതാ എംപിമാരുടെ എണ്ണം എക്കാലത്തെയും ഉയർന്നതാണ് (14.36%).
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.