മതേതരത്വം നിറഞ്ഞ നാടാണ് ഇന്ത്യ. പ്രാചീനകാലം മുതലേ ഹിന്ദുക്കൾ സൂര്യനെയും വൃക്ഷങ്ങളെയും മൃഗങ്ങളെയും ആരാധിക്കാറുണ്ട്. എന്നാൽ ചവറ്റുകുട്ടയെ ആരാധിക്കുക എന്നു കേൾക്കുമ്പോൾ തികച്ചും അതിശയം തോന്നും. വികസ്വര രാജ്യമായ ഇന്ത്യയിലാണ് ഈ അപൂർവം സംഭവം നടന്നിരിക്കുന്നത്.

ബിഹാറിലെ ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ചിരുന്ന കംഗാരുവിന്റെ മാതൃകയിലുളള ചവറ്റുകുട്ടയെയാണ് സ്ത്രീകൾ ആരാധിച്ചത്. സ്ത്രീകൾ ചവറ്റുകുട്ടയിൽ തിലകം അണിയിക്കുകയും വെളളം ഒഴിക്കുകയും പുഷ്പങ്ങൾ ഇടുകയും ചെയ്തു. അതിനുശേഷം പ്രാർഥിച്ചു. ഇതിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. അന്ധവിശ്വാസം ഇന്ത്യയിൽ എത്രമാത്രം നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ വിഡിയോ.

ട്വിറ്ററിൽ വിഡിയോ കണ്ട് നിരവധി പേരാണ് കമന്റ് ഇട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ