ന്യൂഡൽഹി: ഇന്ത്യയിലെ പരാജിത പ്രണയബന്ധങ്ങള്‍ക്ക് പിന്നിലെ പൊതുവായ ഒരു കാരണം മാ​താ​പി​താ​ക്ക​ളു​ടെ എ​തി​ർ​പ്പു​മൂ​ലം പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പ്ര​ണ​യം ത്യ​ജി​ക്കേ​ണ്ടി​വ​രു​ന്ന​താണെന്ന് സുപ്രീംകോടതി. ​ ഇത് ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​മാ​ണെ​ന്നാണ് സു​പ്രീം​കോ​ട​തി​ ബെ​ഞ്ചി​​ന്‍റെ നി​രീ​ക്ഷ​ണം. പ്രണയവിവാഹത്തിന് വീ​ട്ടു​കാ​ര്‍ എ​തി​ർ​ത്തത് മൂലം കമിതാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച കേസിലാണ്​ സുപ്രീംകോടതിയുടെ നിരീക്ഷണം. കേസില്‍ കാമുകന് ജീ​വ​പ​ര്യ​ന്തം ത​ട​വ് വിധിച്ച ​​കീ​ഴ്​​കോ​ട​തി വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ്​ സു​പ്രീം​കോ​ട​തി ഇങ്ങനെ നിരീക്ഷിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

മരണസമയത്ത് പെണ്‍കുട്ടി സിന്ദൂരവും വിവാഹമാലകളും വളകളും ധരിച്ചിരുന്നു. പരസ്പരം വിവാഹിതരായതിന് ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ഇരുവരും വിചാരിച്ചത്. വിഷത്തിന്‍റെ അള​വി​ലു​ള്ള വ്യ​ത്യാ​സം കാ​ര​ണമാകാം താന്‍ മരിക്കാതെ രക്ഷപ്പെട്ടതെന്ന് യു​വാ​വ്​ വി​ചാ​ര​ണ കോ​ട​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. യു​വ​തി​യു​ടെ നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന്​ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ താ​ൻ പി​ന്നീട് തി​രി​ച്ചു ​റൂമിലെത്തിയപ്പോള്‍ കാമുകിയെ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. അ​ന്നേ​ദി​വ​സം പെ​ൺ​കു​ട്ടി​യെ വീ​ട്ടു​കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നും യു​വാ​വ്​ ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. 1995 നവംബറിലാണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം.

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതയാകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി നേരത്തെ കാമുകനോട് പറഞ്ഞിരുന്നുവെന്ന പരാമര്‍ശം വന്നപ്പോഴാണ് മാ​താ​പി​താ​ക്ക​ളു​ടെ എ​തി​ർ​പ്പു​മൂ​ലം പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പ്ര​ണ​യം ത്യ​ജി​ക്കേ​ണ്ടി​വ​രു​ന്ന​ത്​ ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​മാ​ണെ​ന്ന നിരീക്ഷണം കോടതി നടത്തിയത്. ജാ​തി​യി​ലു​ള്ള വ്യ​ത്യാ​സം കാ​ര​ണം കാമുകനായ യുവാവിനെ വി​വാ​ഹം ക​ഴി​ക്കാ​ൻ മ​ക​ളെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ പെണ്‍കുട്ടിയുടെ പി​താ​വും കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചി​രു​ന്നു.

കാ​മു​ക​ന്‍ പെണ്‍കുട്ടിയെ കൊ​ല​പ്പെ​ടു​ത്തുകയായിരുന്നുവെന്നാണ് വിചാരണ കോടതി കണ്ടെത്തിയത്. തുടർന്നാണ് വി​ചാ​ര​ണ കോട​തി യുവാവിനെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്കുകയായിരുന്നു. ഈ​ വി​ധി രാ​ജ​സ്ഥാ​ൻ ഹൈകോ​ട​തി​യും ശ​രി​വെ​ച്ചു. യു​വാ​വി​​ന്‍റെ മൊ​ഴി പ​രി​ഗ​ണി​ച്ചാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ എ.​കെ. സി​ക്രി​യും അ​ശോ​ക്​ ഭൂ​ഷ​ണും ഇ​യാ​ളു​ടെ ശി​ക്ഷ റ​ദ്ദാ​ക്കി​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook