scorecardresearch

വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി; നിയമം 'നാരി ശക്തി വന്ദന്‍ അധീനിയം' എന്നറിയപ്പെടും

മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയ ശേഷം 2029ല്‍ നിയമം നടപ്പിലാകുമെന്നാണ് വിലയിരുത്തൽ

മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയ ശേഷം 2029ല്‍ നിയമം നടപ്പിലാകുമെന്നാണ് വിലയിരുത്തൽ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Draupadi Murmu | bjp | ie malayalam

വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി

ഡൽഹി: വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. നാരി ശക്തി വന്ദന്‍ നിയമം സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. 'നാരി ശക്തി വന്ദന്‍ അധീനിയം' എന്ന പേരിലാകും നിയമം ഇനി മുതൽ അറിയപ്പെടുക. ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലായാണ് വനിതാ സംവരണ ബിൽ പാർലമെന്റിലെത്തിയത്.

Advertisment

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം ) വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്. ലോക്‌സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. രാജ്യസഭയിൽ 215 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ലോക്സഭയിൽ രണ്ട് പേർ എതിർത്തതൊഴിച്ചാൽ മറ്റാരും ബില്ലിനെ എതിർത്തിരുന്നില്ല.

പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. ചട്ടം 344 പ്രകാരം ബിൽ അവതരിപ്പിച്ചതിനാൽ 50 ശതമാനം സംസ്ഥാനങ്ങളിൽ ബിൽ പാസാക്കേണ്ടതില്ല. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും നിയമം നടപ്പിലാകുക. 2029ല്‍ നിയമം നടപ്പിലാകുമെന്നാണ് വിലയിരുത്തൽ. ജനസംഖ്യ സെന്‍സസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാന്‍ സാധിക്കൂയെന്നും നിയമമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.

India President Reservation Womens Rights

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: