/indian-express-malayalam/media/media_files/2025/05/09/iz5XDCNw6tOWHCOJQsYO.jpg)
ദ്രൗപതി മുർമു
ന്യൂഡൽഹി: 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ ജനാധിപത്യം, ഭരണഘടനാ ആശയങ്ങൾ എന്നിവയക്ക് ഊന്നൽ നൽകി കൊണ്ടായിരുന്നു അഭിസംബോധന. രാജ്യത്തിന്റെ പ്രധാന ദേശീയ നേട്ടങ്ങൾ എടുത്തുകാണിച്ചു കൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. സ്വാതന്ത്ര്യ സമര സേനാനികൾക്കും മുർമു ആദരാഞ്ജലി അർപ്പിച്ചു.
Also Read:റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിൽ മാംസാഹാര വിലക്ക്: പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിൻവലിച്ച് അധികൃതർ
സമ്പന്നവും സ്വാശ്രയവുമുള്ള ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം രാഷ്ട്രപതി ചൂണ്ടിക്കാണിച്ചു. ഐക്യം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്തു. ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്ത് രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു. കൃഷി, ബഹിരാകാശം, കായികം, സായുധ സേന എന്നീ മേഖലകളും എടുത്ത് കാണിച്ചു. ആഗോള കായിക രംഗത്തെ നേട്ടങ്ങളും ചൂണ്ടിക്കാണിച്ചു.
Also Read:യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ത്യയിൽ; റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളാകും
വനിതാ ക്രിക്കറ്റിലും ചെസിലും ഇന്ത്യയുടെ വിജയങ്ങൾ വളരുന്ന ആധിപത്യത്തിന്റെ പ്രതീകങ്ങളായി ഉദ്ധരിച്ചു. കൂടാതെ സ്വാശ്രയ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്ന 10 കോടിയിലധികം സ്ത്രീകൾ വികസനം പുനർനിർമ്മിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. തദ്ദേശീയ സ്ഥാപനങ്ങളിൽ ഏകദേശം 46ശതമാനം സ്ത്രീ പ്രാതിനിധ്യം ഉണ്ടെന്നും സ്ത്രീകൾ വികസനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യാധിഷ്ഠിത ഭരണം ആളുകൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുവെന്ന് മുർമു പറഞ്ഞു. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. മറ്റ് ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പൗരന്മാരും പങ്കാളികളാകണമെന്ന് മുർമു ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള ഡിജിറ്റൽ ഇടപാടുകളുടെ പകുതിയിലധികവും ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നുവെന്നും ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി.
Also Read: മുൻ കാമുകന്റെ ഭാര്യയായ ഡോക്ടർക്ക് എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ചു; ആന്ധ്രയിൽ യുവതി പിടിയിൽ
ഗോത്ര ക്ഷേമത്തിലും കർഷക ശാക്തീകരണത്തിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ദ്രൗപദി മുർമു പറഞ്ഞു. ധർത്തി ആബ ജനജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ, പിഎം-ജൻമാൻ യോജന തുടങ്ങിയ സംരംഭങ്ങൾ ഗോത്ര, പിവിടിജി സമൂഹങ്ങളെ ശാക്തീകരിക്കുന്നു.
അതേസമയം കർഷകർ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി തുടരുന്നുവെന്നും ഭക്ഷ്യസുരക്ഷയും കയറ്റുമതിയും നയിക്കുന്നുവെന്നും അവർ പറഞ്ഞു. ന്യായമായ വിലകൾ താങ്ങാനാവുന്ന വായ്പ, ഇൻഷുറൻസ് തുടങ്ങിയ പിന്തുണകളും രാജ്യം കർഷകർകർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി കർഷകരുടെ സംഭാവനകളെ ബഹുമാനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Read More: പ്രമുഖ മാധ്യമപ്രവർത്തകൻ സർ മാർക്ക് ടള്ളി അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us