വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് വനിതകള്‍. യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വംശജയായി അയന്ന പ്രെസ്ലി മാറി. മസാഷുസെറ്റ്സില്‍ നിന്നാണ് അയന്ന തിരഞ്ഞെടുക്കപ്പെട്ടത്. പൊതുതിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് അയന്ന തിരഞ്ഞെടുക്കപ്പെട്ടത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ് അയന്ന.

അയന്ന പ്രെസ്ലി

അതേസമയം, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി അലക്സാന്‍ഡ്രിയ ഒക്കാസിയോ കോര്‍ട്ടസ് യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി. ന്യൂയോര്‍ക്കിലെ 14-ാം ജില്ലയില്‍ നിന്നാണ് കോര്‍ട്ടസ് തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയത്തില്‍ നവാഗതയായ കോര്‍ട്ടസ് ജൂണില്‍ ജോ ക്രോലിയെ അപ്രതീക്ഷിതമായി പരാജയപ്പെടുത്തി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 29കാരിയായ കോര്‍ട്ടസ് റിപബ്ലിക്കന്റെ അന്തോണി പപ്പാസിനെ ആണ് ഇടക്കാല തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.

അലക്സാന്‍ഡ്രിയ ഒക്കാസിയോ കോര്‍ട്ടസ്

മി​ഷി​ഗ​ണി​ൽ​നി​ന്ന് യു​എ​സ് കോ​ൺ​ഗ്ര​സി​ലേ​ക്ക് ഒരും മുസ്‌ലിം വനിതയും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ​റാ​ഷി​ദ ത്‌ലൈബ് (42) ആ​ണ് യു​എ​സ് കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ മു​സ്‌​ലിം വ​നി​ത​യെ​ന്ന നേട്ടം സ്വന്തമാക്കിയത്. ഇ​വ​ർ സെ​ന​റ്റി​ലെ​ത്തു​ന്ന ആ​ദ്യ പ​ല​സ്തീ​നി​യ​ൻ–അ​മേ​രി​ക്ക​ൻ വം​ശ​ജ​യു​മാ​ണ്. ഏപ്രിലില്‍ തന്നെ റാ​ഷി​ദ എ​തി​രി​ല്ലാ​തെ​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിരുന്നു. ഇ​വ​ർ​ക്കെ​തി​രെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളോ മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളോ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.

റാ​ഷി​ദ ത്ലൈബ്

ഡെമോക്രാറ്റിന്റെ ഷാരിസ് ഡേവിഡ്സ് കാന്‍സാസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രദേശവാസിയായും, സ്വവര്‍ഗരതിക്കാരുടെ പ്രതിനിധിയായും ഷാരിസ് മാറി. റിപബ്ലിക്കന്റെ കെവിന്‍ യോഡറെയാണ് രാഷ്ട്രീയത്തിലെ നവാഗതയായ ഷാരിസ് പരാജയപ്പെടുത്തിയത്.

ഷാരിസ് ഡേവിഡ്സ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook