ന്യൂഡല്‍ഹി: കാലങ്ങളായി ഭര്‍ത്താക്കന്മാരെ അലട്ടിയ സംശയത്തിന് ഉത്തരമായൊരു പഠനം. സ്ത്രീകള്‍ക്ക് ഭര്‍ത്താവിനേക്കാളും ഇഷ്ടം അവരുടെ ഉറ്റസുഹൃത്തുക്കളോടാണെന്നാണ് പഠനത്തില്‍ പറയുന്നത്. ആരോഗ്യസംരക്ഷണ- സൗന്ദര്യവര്‍ദ്ധക കമ്പനിയായ ഷാംനീസ് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരം. 1500ല്‍ അധികം സ്ത്രീകളെ ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ 50 ശതമാനത്തില്‍ അധികവും പേര്‍ ഭര്‍ത്താവിനേക്കാളും ഉറ്റ പെണ്‍സുഹൃത്തുക്കളെ ഇഷ്ടപ്പെടുന്നവരാണ്. സൗന്ദര്യവര്‍ദ്ധക കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് ഭൂരിഭാഗം സ്ത്രീകളും ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് വരുന്നതെന്ന സംശയത്തിന് ഉത്തരം തേടിയാണ് കമ്പനി പഠനം നടത്തിയത്.

എന്തുകൊണ്ടാണ് ഉറ്റ സുഹൃത്തിനെ ഭര്‍ത്താവിനേക്കാളും സ്നേഹിക്കുന്നതെന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് ലഭിച്ചത്. ഇതില്‍ ഭൂരിഭാഗവും പറഞ്ഞത് ഹൃദയം തുറന്ന പങ്കുവെക്കലുകള്‍ സാധ്യമാകുന്നത് ഉറ്റസുഹൃത്തിനോട് ആണെന്നായിരുന്നു. യാതൊരു തരത്തിലും മുന്‍വിധിയില്ലാതെ നമ്മെ കേള്‍ക്കാന്‍ സാധിക്കുന്നത് ഉറ്റ സുഹൃത്തിനാണെന്നാണ് സ്ത്രീകളുടെ അഭിപ്രായം. എന്തിനെ കുറിച്ചും സുതാര്യമായ സംഭാഷണം ഉറ്റസുഹൃത്തുമായി നടത്താമെന്നാണ് മറ്റൊരു കാരണം.

കൂടാതെ വ്യക്തിപരമായ പല രഹസ്യങ്ങളും ഭര്‍ത്താവിനേക്കാളും അറിയാവുന്നത് ഉറ്റസുഹൃത്തുക്കള്‍ക്കാണെന്നും അഭിപ്രായം ഉയര്‍ന്നു. ഭര്‍ത്താവിന്റെ അത്രയും സുഹൃത്ത് വെറുപ്പിക്കാറില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ആകാശത്തിന് കീഴെയുളള എന്ത് കാര്യങ്ങളെ കുറിച്ചും എളുപ്പം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിക്കുന്നത് ഉറ്റ പെണ്‍ സുഹൃത്തിനെയാണെന്നും സ്ത്രീകള്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ