മാന്‍ ബുക്കര്‍ പ്രൈസിനുള്ള ചുരുക്കപ്പട്ടികയില്‍ അഞ്ച് സ്ത്രീകള്‍. സാഹിത്യ ലോകത്തെ പ്രമുഖ അവാര്‍ഡുകളിലൊന്നായ ബുക്കര്‍ പ്രൈസിനുള്ള ആറു പേരുടെ പട്ടികയില്‍ അഞ്ച് പേരും സ്ത്രീകളാണ്. ലോകത്തെമ്പാടു നിന്നുമുള്ള നോവലുകളുടെ തര്‍ജ്ജമകള്‍ക്കാണ് ബുക്കര്‍ പ്രൈസ് നല്‍കിവുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അവാര്‍ഡ് നേടിയ പോളിഷ് നോവലിസ്റ്റായ ഓള്‍ഗ ടോകാര്‍സുചിന്റെ പേരാണ് അഞ്ചു പേരിലൊന്ന്. 2018 ല്‍ ‘ഫ്‌ളൈറ്റ്‌സ്’ എന്ന പുസ്തകത്തിന്റെ തര്‍ജ്ജമക്കായിരുന്നു ഓള്‍ഗയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഇക്കെല്ലാം ‘ഡ്രൈവ് യുവര്‍ പ്ലോ ഓവര്‍ ദ ബോണ്‍സ് ഓഫ് ദ ഡെഡ്’ ആണ് ഓള്‍ഗയ്ക്ക് നോമിനേഷന്‍ നേടിക്കൊടുത്തിരിക്കുകയാണ്. ഈ തലമുറയിലെ ഏറ്റവും മികച്ച പോളിഷ് എഴുത്തുകാരിലൊരാളായി വിലയിരുത്തുന്നയാളാണ് ഓള്‍ഗ. ഒരു സ്ത്രിയുടെ വളര്‍ത്തു നായ്ക്കളെ കാണാതാവുന്നതും തുടര്‍ന്ന് അവര്‍ നടത്തുന്ന അന്വേഷണങ്ങളുമാണ് നോവലില്‍ പറയുന്നത്.

ഒമാനില്‍ നിന്നുമുള്ള ജോഖ അല്‍ഹര്‍തിയാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു എഴുത്തുകാരി. ഗള്‍ഫില്‍ നിന്നും ആദ്യമായി മാന്‍ ബുക്കര്‍ പ്രൈസിനുള്ള ചുരുക്കപ്പട്ടികയിലെത്തുന്ന എഴുത്തുകാരിയാണ് ജോഖ. ഫ്രഞ്ച് എഴുത്തുകാരി ആനി ഏര്‍നോക്‌സ്,ജര്‍മ്മനിയില്‍ നിന്നുള്ള മരിയോന്‍ പോഷ്മാന്‍, കൊളംബിയന്‍ എഴുത്തുകാരന്‍ യുവാന്‍ ഗബ്രിയേല്‍ വാസ്‌ക്വസും ചിലിയില്‍ നിന്നുള്ള ആലിയ ട്രബുക്കോ സെറാനുമാണ് ചുരുക്കപ്പട്ടികയിലുള്ള മറ്റുള്ളവര്‍.

അല്‍ഹാര്‍തിയുടെ ‘സെലസ്റ്റിയല്‍ ബോഡീസ്’ എന്ന നോവലില്‍ പറയുന്നത് മൂന്ന് സഹോദരിമാരുടെ കഥയാണ്. ഇവരിലൂടെ ഒമാനിലെ ജീവിതത്തെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. അറബിയില്‍ നിന്നുമാണ് നോവല്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത്. 1941 മുതല്‍ 2006 വരെയുള്ള ഫ്രാന്‍സിന്റെ മാറ്റങ്ങളുടെ ചരിത്രം അടയാളപ്പെടുത്തുന്നതാണ് ഏര്‍നോക്‌സിന്റെ ‘ദി ഇയേഴ്‌സ്’ പറയുന്നത്.

പോഷ്മാന്റെ ‘ദ പൈന്‍ ഐലന്റ്‌സ്’ പറയുന്നത് തന്നെ വഞ്ചിച്ച ഭാര്യയെ ഉപേക്ഷിച്ച് തീര്‍ത്ഥാടന യാത്ര പോകുന്ന കഥയാണ്. ജര്‍മ്മനിയിലെ പ്രധാനപ്പെട്ട രണ്ട് അവാര്‍ഡുകള്‍ നേടിയ പുസ്താകമാണിത്. അതേസമയം കൊളംബിയന്‍ നോവലിസ്റ്റായ വാസ്‌ക്വസിന്റെ ‘ദ ഷെയ്പ്പ് ഓഫ് ദ റ്യൂന്‍സ്’ പറയുന്നത് കൊളംബിയന്‍ രാഷ്ട്രീയ നേതാക്കളുടെ കൊലപാതകങ്ങളെ കുറിച്ചാണ്. മുന്‍ തീവ്രവാദികളുടെ മക്കളുടെ കഥയാണ് ട്രബുക്കോയുടെ ‘ദ റിമൈന്റര്‍’ പറയുന്നത്.

മെയ് 21 നായിരിക്കും അവാര്‍ഡ് പ്രഖ്യാപിക്കുക. 50000 പൗണ്ടാണ് സമ്മാനത്തുക. ഈ തുക നോവലിസ്റ്റും തര്‍ജ്ജമ ചെയ്തയാളും തമ്മില്‍ പങ്കിടും. 2005 മുതലാണ് പുരസ്‌കാരങ്ങള്‍ നല്‍കി തുടങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ