scorecardresearch

ഇന്ത്യ മുന്നേറുന്നു, സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു, അഭിമാനം: പ്രസിഡന്റ് ദ്രൗപതി മുര്‍മു

നമ്മള്‍ കേവലം വ്യക്തികളല്ല, ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണെന്ന് സ്വാതന്ത്ര്യദിനം ഓര്‍മ്മിപ്പിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു

നമ്മള്‍ കേവലം വ്യക്തികളല്ല, ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണെന്ന് സ്വാതന്ത്ര്യദിനം ഓര്‍മ്മിപ്പിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു

author-image
WebDesk
New Update
Murmu | President | India

Photo: X/President of India

ന്യൂഡല്‍ഗി: രാജ്യത്തിന്റെ വികസനത്തിലും സേവനങ്ങളിലും സ്ത്രീകളുടെ സംഭാവന വര്‍ധിക്കുന്നതായി പ്രസിഡന്റ് ദ്രൗപതി മുര്‍മു. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത മേഖലകളില്‍ പോലും സ്ഥാനം കണ്ടെത്താന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞെന്നും ദ്രൗപതി മുര്‍മു വ്യക്തമാക്കി.

Advertisment

നമ്മള്‍ കേവലം വ്യക്തികളല്ല, ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണെന്ന് സ്വാതന്ത്ര്യദിനം ഓര്‍മ്മിപ്പിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ആഘോഷിക്കുന്നത് മഹത്തായ ജനാധിപത്യത്തിന്റെ ഭാഗമാണ് എന്ന വസ്തുതയാണ്. നമുക്കോരോരുത്തർക്കും ജാതി, മതം, ഭാഷ എന്നിവയ്ക്ക് പുറമെ ഒരു വ്യക്തിത്വമുണ്ട്, അത് ഇന്ത്യയിലെ പൗരന്‍ എന്നതാണ്. നമ്മള്‍ ഓരോരുത്തരും തുല്യരാണ്. ഈ നാട്ടിൽ നമുക്ക് ഓരോരുത്തർക്കും തുല്യ അവസരങ്ങളും തുല്യ അവകാശങ്ങളും തുല്യ കടമകളും ഉണ്ട്, പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ജി-20 പ്രസിഡൻസിയോടെ, വ്യാപാരത്തിലും സാമ്പത്തിക മേഖലയിലും പുരോഗതിയിലേക്ക് മുന്നേറാന്‍ ഇന്ത്യയ്ക്ക് കഴിയും. ഇതിനെല്ലാം അപ്പുറം മനുഷ്യവികസനത്തിന്റെ കാര്യങ്ങളും അജണ്ടയിലുണ്ട്. എല്ലാ മനുഷ്യരേയും ബാധിക്കുന്ന നിരവധി ആഗോള പ്രശ്‌നങ്ങളുണ്ട്. ആഗോള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയ്ക്ക് നേതൃപാടവമുള്ളതിനാൽ, ഈ മേഖലകളിൽ ഫലപ്രദമായ നടപടികളുമായി മുന്നോട്ടുപോകാൻ ജി 20 രാജ്യങ്ങള്‍ക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്," ദ്രൗപതി മുര്‍മു പറഞ്ഞു.

ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രസിഡന്റ് അഭിനന്ദിക്കുകയും ചെയ്തു. ഐഎസ്ആര്‍ഒ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഈ വർഷം ഐഎസ്ആർഒ ചന്ദ്രയാൻ 3 വിക്ഷേപിച്ചു, അതിന്റെ 'വിക്രം' എന്ന ലാൻഡറും 'പ്രഗ്യാൻ' എന്ന് പേരിട്ടിരിക്കുന്ന റോവറും അടുത്ത കുറച്ച് ദിവസങ്ങളിൽ ചന്ദ്രനിൽ തൊടും. നമുക്കെല്ലാവര്‍ക്കും അഭിമാനം നല്‍കുന്ന നിമിഷമായിരിക്കും. എന്നാൽ ചന്ദ്രനിലേക്കുള്ള ദൗത്യം നമ്മുടെ ഭാവി ബഹിരാകാശ ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ്. നമുക്ക് ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്.

Advertisment

വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയെടുക്കാന്‍ രാജ്യത്തിന് കഴിഞ്ഞെന്നും ജിഡിപി വളര്‍ച്ച കൈവരിക്കാനുമായെന്ന് പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനുള്ള യാത്രയിലാണ് നമ്മള്‍. അതിനായി പരിശ്രമിക്കാനുള്ള നമ്മുടെ മൗലിക കടമ നിർവഹിക്കാൻ നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: