ലക്‌നൗ: ആണ്‍വേഷം കെട്ടി രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത 26കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിനിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രണ്ട് പെണ്‍കുട്ടികളെയാണ് യുവതി വിവാഹം ചെയ്തത്.

സ്വീറ്റി സെന്‍ എന്ന യുവതി ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പെണ്‍കുട്ടികളെ വലയിലാക്കിയത്. കൃഷ്ണ സെന്‍ എന്ന പേരിലുളള അക്കൗണ്ടില്‍ ആണ്‍വേഷം കെട്ടി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 2014ല്‍ ഉത്തരാഖണ്ഡിലെത്തി 22കാരിയുടെ വീട്ടിലെത്തി ആണ്‍കുട്ടിയാണെന്ന് പറഞ്ഞ് വിശ്വസിച്ചു. തുടര്‍ന്ന് ഇരുവരും ആ വര്‍ഷം തന്നെ വിവാഹിതരായി. നൈനിറ്റാളില്‍ താമസിച്ച് വരവേ സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് 2016ല്‍ നൈനിറ്റാളില്‍ നിന്ന് തന്നെ 20കാരിയെ വിവാഹം ചെയ്തു. ലൈംഗിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് യുവതി പെണ്‍കുട്ടികളുമായി ബന്ധത്തിലേര്‍പ്പെട്ടത്. 2017ലാണ് സ്വീറ്റിയുടെ ആദ്യ ഭാര്യ പരാതി നല്‍കിയത്. ഗാര്‍ഹിക പീഡനക്കേസിനും 8 ലക്ഷം രൂപ തട്ടിയതിനുമായിരുന്നു പരാതി. തുടര്‍ന്ന് ബുധനാഴ്ചയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് താന്‍ ഒരു പെണ്‍കുട്ടിയാണെന്ന് ഇവര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ