ബീജിംഗ്: ഇടതടവില്ലാതെ ഒരാഴ്ച്ചയോളം മൊബൈല്‍ ഫോണ്‍ കൊണ്ട് കളിച്ച യുവതിയുടെ കൈവിരലുകള്‍ അനക്കാന്‍ കഴിയാതെ ആയി. ചൈനീസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹുനാന്‍ പ്രവിഷ്യയിലെ ചാംങ്ഷയിലാണ് സംഭവം നടന്നത്.

ജോലിയില്‍ നിന്നും ഒരാഴ്ച്ച അവധി എടുത്താണ് യുവതി ഫോണുമായി വീട്ടില്‍ വിശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഴുവന്‍ സമയവും ഫോണില്‍ കുത്തിക്കളിച്ച യുവതി ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും മാത്രമാണ് ഫോണില്‍ നിന്നും കൈ എടുത്തത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവതിക്ക് വലതു കൈ വിരലുകള്‍ വേദനിച്ചു തുടങ്ങി. തുടര്‍ന്നാണ് വിരലുകള്‍ സ്മാര്‍ട്ട്ഫോണ്‍ പിടിച്ച രീതിയില്‍ തന്നെ അനക്കമില്ലാതെ ആയിപ്പോയത്. വിരലുകള്‍ മടക്കാനോ അനക്കാനോ കഴിയാതിരുന്ന രീതിയിലാണ് യുവതി ആശുപത്രിയിലെത്തിയത്.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍ യുവതിയുടെ കൈവിരലിന്റെ അനക്കം തിരികെ കൊണ്ടു വരാനായത്. യുവതിയുടെ ദൃശ്യങ്ങള്‍ ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook