scorecardresearch
Latest News

ടോള്‍ പ്ലാസ ജീവനക്കാരിയെ തല്ലി യുവാവ്; കിട്ടിയത് തിരിച്ചു നല്‍കി യുവതി, വീഡിയോ

നേരത്തേയും സമാന സംഭവങ്ങളുടെ പേരില്‍ ഖേര്‍കി ദൗല ടോള്‍ പ്ലാസ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു

ഗുഡ്ഗാവ്: ടോള്‍ പാസയിലെ വനിത ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചു. ഗുഡ്ഗാവിലെ ഖേര്‍കി ദൗല ടോള്‍ പ്ലാസയിലാണ് സംഭവം. ടോള്‍ നല്‍കാതെ കടന്നു പോകാന്‍ ശ്രമിച്ച യുവാവിനെ ജീവനക്കാരി തടയുകയായിരുന്നു. നിശ്ചിത തുക നല്‍കാതെ കടത്തി വിടില്ലെന്ന് അവര്‍ വ്യക്തമാക്കി.

ഇതോടെ കാറില്‍ നിന്നും ഇറങ്ങി വന്ന് യുവാവ് യുവതിയെ അടിക്കുകയായിരുന്നു. മുഖത്തായിരുന്നു അയാള്‍ അടിച്ചത്. ഇതോടെ യുവതി തിരിച്ചടിച്ചു. ടോള്‍ പ്ലാസയിലുണ്ടായിരുന്നവര്‍ ഇരുവരേയും പിടിച്ചു വയ്ക്കാന്‍ ശ്രമിച്ചെങ്കിലും അടി തുടര്‍ന്നു. തുടര്‍ന്ന് ബൂത്തില്‍ നിന്നും പുറത്ത് വന്ന യുവതി ഡ്രൈവറെ തല്ലി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.


സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിട്ടുണ്ട്. നേരത്തേയും സമാന സംഭവങ്ങളുടെ പേരില്‍ ഖേര്‍കി ദൗല ടോള്‍ പ്ലാസ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Woman toll collector slapped at gurgaons kherki daula she hits back