/indian-express-malayalam/media/media_files/WMNpngOZFBGRdTmOVlxr.jpg)
പ്രതീകാത്മക ചിത്രം
ലക്നൗ: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ സർക്കാർ സ്‌കൂൾ പ്രിൻസിപ്പാളിന്റെ മുറിയിൽ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. മരണം ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നതായാണ് വിവരം. സ്‌കൂളിലെ പ്രവർത്തി സമയത്താണ് സംഭവമെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മരണകാരണം വ്യക്തമാക്കുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും ബരാബങ്കി പൊലീസ് സൂപ്രണ്ട് അർപിത് വിജയവർഗിയ പറഞ്ഞു. പ്രിൻസിപ്പാളിന്റെ മുറിയിൽ അധ്യാപികയെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് സഹപ്രവർത്തകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ പതിവുപോലെ അധ്യാപിക സ്കൂളിലെത്തിയതായി പൊലീസ് പറഞ്ഞു. അധ്യാപകർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർ സ്കൂൾ മൈതാനത്ത് ഇരിക്കുമ്പോൾ, ഈ അധ്യാപിക സ്കൂൾ കെട്ടിടത്തിനുള്ളിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന്, ഒരു വിദ്യാർത്ഥിയെ ഇങ്ങോട്ട് അയച്ചതായും പ്രിൻസിപ്പലിന്റെ മുറിക്കുള്ളിൽ അധ്യാപികയെ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയതായി വിദ്യാർത്ഥി മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു.
Also Read: ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി
അധ്യാപിക മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് ചികിത്സയ്ക്ക് വിധേയനായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണോ ജോലി സമ്മർദ്ദമാണോ മരണത്തിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു.
Read More: ഗാസ സമാധാന സമിതി; പാനലിൻ്റെ ഏകോപനത്തിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്രായേല്‍
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us