scorecardresearch

പ്രണയബന്ധം പൊളിക്കാന്‍ ബിജെപി എംപി 'കേരള സ്റ്റോറി' കാണിച്ചു; മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടി യുവതി

വീട്ടില്‍ നിന്ന് 70,000 രൂപയും സ്വര്‍ണം, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങള്‍ പറയുന്നു

വീട്ടില്‍ നിന്ന് 70,000 രൂപയും സ്വര്‍ണം, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങള്‍ പറയുന്നു

author-image
Anand Mohan J
New Update
kerala-story-pragya

kerala-story-pragya

ഭോപ്പാല്‍: പ്രണയബന്ധത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നതിന് ബിജെപി എംപി പ്രജ്ഞാ സിങ് കേരള സ്റ്റോറി കാണിക്കാന്‍ കൊണ്ടുപോയ പത്തൊന്‍പതുകാരി മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടി. യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ലോക്കല്‍ പോലീസ് ഇരുവര്‍ക്കുമായി തിരച്ചില്‍ നടത്തുകയാണ്.

Advertisment

കുടുംബാംഗങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ഒളിച്ചോടിയ യുവതിയെ മെയ് 15 മുതലാണ് കാണാതായതെന്ന് വീട്ടുകാര്‍ പറഞ്ഞു.വീട്ടില്‍ നിന്ന് 70,000 രൂപയും സ്വര്‍ണം, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങള്‍ പറയുന്നു. മെയ് 19 ന് സംഭവത്തില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും തിങ്കളാഴ്ചയാണ് വിഷയം ജനശ്രദ്ധ നേടിയത്.

സ്ത്രീയെ കാണാതായ സംഭവം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പൊലീസിനോട് പറഞ്ഞതായി ഭോപ്പാലിലെ കമല നഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനില്‍ ബാജ്പേയ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

Advertisment

''ഞങ്ങള്‍ ഇപ്പോള്‍ കാണാതായ സ്ത്രീയെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്, അവരുടെ ഭാഗം രേഖപ്പെടുത്തും അതിനുശേഷം ഭാവി നടപടി സ്വീകരിക്കും.'' യുവതിയുടെ അമ്മ നല്‍കിയ ഏറ്റവും പുതിയ പരാതിയില്‍, ബാജ്പേയ് പറഞ്ഞു. അതേസമയം മുസ്ലീം യുവാവിനെതിരെ നാട്ടില്‍ വഴക്കുണ്ടാക്കിയതിന് എട്ട് ക്രിമിനല്‍ കേസുകളുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രജ്ഞാ സിങ് താക്കൂറിനൊപ്പം യുവതി ദ കേരള സ്റ്റോറി കണ്ടിരുന്നോ എന്ന് തനിക്കറിയില്ലെന്നും ബാജ്പേയ് പറഞ്ഞു. 27 കാരനായ യുവാവിന്റെ പിതാവ് ജനുവരിയില്‍ ഒപ്പിട്ട സത്യവാങ്മൂലം എടുത്ത് തന്റെ മകനെ നിയമപരമായി നിരസിച്ചതായി പത്രങ്ങളില്‍ പരസ്യം ചെയ്തിരുന്നു. കൂടുതല്‍ വായിക്കാന്‍

Bjp Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: