ലക്‌നൗ: ബിജെപി നേതാവ് ബലാൽസംഗം ചെയ്തതായി അഭിഭാഷകയുടെ പരാതി. ബിജെപി നേതാവും അഭിഭാഷകനുമായ സതീഷ് ശർമ്മ പീഡിപ്പിച്ചശേഷം മാനസികമായി ഉപദ്രവിക്കുകയാണെന്ന് ദലിത് യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൊലീസിൽ പരാതി നൽകിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും യുവതി പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് യുവതി ലൈവായി തലമുണ്ഡനം ചെയ്തു.

തന്‍റെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്നു വർഷമായി സതീഷ് ശർമ്മ ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്ന് യുവതി പറഞ്ഞു. ബിജെപിയുടെ വലിയ നേതാവാണ് അയാൾ. അയാളുടെ രാഷ്ട്രീയ സ്വാധീനം കാരണം പൊലീസോ ബാര്‍ അസോസിയേഷനോ എന്റെ പരാതിയിൽ നടപടിയെടുക്കുന്നില്ലെന്നും യുവതി പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്യുകയാണെന്ന് പറഞ്ഞ യുവതി, വാര്‍ത്താസമ്മേളനത്തിടെ മുടി മുറിക്കുകയായിരുന്നു.

പരാതി നൽകിയതിന്റെ പേരിൽ അയാൾ എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നു. ദലിത് യുവതി ആയതിനാലാണ് എനിക്കിതെല്ലാം നേരിടേണ്ടി വരുന്നതെന്നും യുവതി വ്യക്തമാക്കി. അതേസമയം, സതീഷ് ശർമ്മ ബിജെപി അംഗം അല്ലെന്നും ബിജെപി നേതാക്കളുടെ കേസുകൾക്കായി കോടതിയിൽ ഹാജരായിട്ടുണ്ടെന്നും ഉത്തർപ്രദേശ് ബിജെപി യൂണിറ്റ് വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ