/indian-express-malayalam/media/media_files/uploads/2017/05/tamiltv-zee-show-2_0.jpg)
ചെന്നൈ: അമ്മയുടെ കാമുകന്‍ ചെറുപ്പം മുതല്‍ പീഡിപ്പിക്കാറുണ്ടെന്നും അതിലൊരു കുട്ടി ഉണ്ടെന്നും വെളിപ്പെടുത്തി തമിഴ് പെണ്‍കുട്ടി. സൊല്‍വതെല്ലാം ഉണ്‍മൈ എന്ന തമിഴ് വിവാദ പരിപാടിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. 12ആം വയസ് മുതല്‍ മുതല്‍ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കാറുണ്ടെന്നും വിവാഹം പോലും കഴിക്കാതെ ഇപ്പോള്‍ ഏഴ് വയസുള്ള ഒരു കുട്ടിയുണ്ടെന്നും 20കാരി വ്യക്തമാക്കി.
മാനസികാസ്വസ്ഥമുള്ള പിതാവിനെ വിട്ട് ഇയാളുടെ സഹോദരിമാരോടൊപ്പമാണ് പെണ്‍കുട്ടിമയും അമ്മയും താമസിക്കുന്നത്. അമ്മയുടെ കാമുകനായ വൈകുണ്ഡശേഖര്‍ എന്നയാള്‍ നിരന്തരം വീട്ടില്‍ വരുമായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. ആദ്യമൊക്കെ അമ്മയോടൊത്ത് താമസിച്ചിരുന്ന ഇയാള്‍ പിന്നീട് തന്നേയും ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതായി പെണ്‍കുട്ടി പറഞ്ഞു.
'അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞെങ്കിലും അവര്‍ അത് കാര്യമാക്കിയില്ല. പിന്നീട് പീഡനം തുടര്‍ന്നു. ഒമ്പതാം ക്ലാസിലാണ് ഞാന്‍ ഗര്‍ഭിണിയായത്. ആമാശയത്തില്‍ ട്യൂമറാണെന്ന് പറഞ്ഞ് പിന്നീട് എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയതിന് ശേഷം മാത്രമാണ് ഞാന്‍ ഗര്‍ഭിണി ആയിരുന്നെന്ന് അറിഞ്ഞത്'', പെണ്‍കുട്ടി വ്യക്തമാക്കി. ഇപ്പോള്‍ ഏഴ് വയസുള്ള മകനാണ് പെണ്‍കുട്ടിക്ക് ഉള്ളത്.
കുറ്റാരോപിതരായ വൈകുണ്ഡശേഖറിനേയും പെണ്‍കുട്ടിയുടെ അമ്മയേയും പരിപാടിയില്‍ എത്തിച്ചെങ്കിലും ഞെട്ടിക്കുന്ന പ്രസ്താവനകളോടെയാണ് ഇവര്‍ പ്രവൃത്തിയെ ന്യായീകരിച്ചത്. "ഞാന്‍ അവളെ പീഡിപ്പിച്ച് ഓടിയൊളിച്ചിട്ടൊന്നും ഇല്ല. ഞാന്‍ പണിയെടുത്ത് സമ്പാദിച്ച് അവളേയും സഹോദരിമാരേയും സംരക്ഷിക്കുന്നുണ്ട്. ഞാന്‍ ആരേയും വഞ്ചിച്ചിട്ടില്ല. അവര്‍ക്ക് എങ്കില്‍ എന്നെ ജയിയിലില്‍ അയക്കാമായിരുന്നല്ലോ. എങ്കില്‍ രണ്ട് മാസം കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി സന്തോഷത്തോടെ ജീവിക്കുമായിരുന്നു. ഇത് കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ അനുഭവിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.
പിന്നീട് വീട്ടുകാരോടൊപ്പം പോകാന്‍ തനിക്ക് സമ്മതമില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. എന്നാല്‍ തിരിച്ച് വീട്ടിലേക്ക് വരണമെന്നും ഇല്ലെങ്കില്‍ അവള്‍ തങ്ങള്‍ക്ക് നാണക്കേട് ഉണ്ടാക്കുമെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത്. എന്നാല്‍ ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പരിപാടിയുടെ അവതാരകയായ ലക്ഷ്മി രാമകൃഷ്ണന്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us