പട്ന: സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ തടവുകാരി ബലാത്സംഗത്തിനിരയായി. ബിഹാറിലെ മുസാഫർപൂരിലുളള സർക്കാർ ആശുപത്രിയിൽ വച്ചാണ് തടവുകാരിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. ചികിത്സയ്ക്കുശേഷം ജയിലിൽ മടങ്ങിയെത്തിയപ്പോഴാണ് തടവുകാരി പീഡന വിവരം ജയിൽ സൂപ്രണ്ടിനെ അറിയിച്ചതെന്ന് പൊലീസ് പറയുന്നു.

സീതാമർഹി ജില്ലയിലെ ജയിലിലാണ് യുവതിയെ പാർപ്പിച്ചിരിക്കുന്നത്. ഇവിടെനിന്നുമാണ് യുവതിയെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതിയുടെ പരാതിയിൽ കേസെടുത്തതായി മുസാഫർപൂരിലെ അഹിയാപൂർ പൊലീസ് സ്റ്റേഷൻ ഓഫിസർ മനോജ് കുമാർ സിങ് പറഞ്ഞു.

നവംബർ 14 ന് രാത്രിയിൽ രണ്ടുപേർ ചേർന്ന് യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി ശുചിമുറിക്കുളളിൽ വച്ചു പീഡിപ്പിച്ചുവെന്നാണ് പരാതിയിലുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ