തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചു കിട്ടി എന്നു പറയാറില്ലേ? അതിനു സാക്ഷ്യം വഹിക്കുകയായിരുന്നു കഴിഞ്ഞദിവസം സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലെ യാത്രക്കാര്‍. ഫിലാഡല്‍ഫിയയിലാണ് സംഭവം. സമുദ്രനിരപ്പില്‍ നിന്നും വിമാനം 32000 അടി മുകളിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി എഞ്ചിന്‍ സ്‌ഫോടനം സംഭവിക്കുകയും ഒരു യാത്രക്കാരിയുടെ സീറ്റിന്റെ വിന്‍ഡോ കത്തിനശിക്കുകയും ചെയ്തത്. ഇവര്‍ ജനലിലൂടെ പകുതിയിലേറെ പുറത്തേക്കു പോയെങ്കിലും കൂടെയുള്ള യാത്രക്കാര്‍ പിടിച്ചുവലിച്ച് അകത്തു കയറ്റുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സൗത്ത് വെസ്റ്റ് വിമാനം 1380 ഡല്ലാസിലേക്കുള്ള യാത്രയിലായിരുന്നു. 144 യാത്രക്കാരുമായി പോയ വിമാനം ഒടുവില്‍ ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യിച്ചു. 11.20നാണ് വിമാനം ഫിലാഡല്‍ഫിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.

അപ്രതീക്ഷതമായി ഇടതു വശത്തെ എഞ്ചിന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും വിമാനത്തില്‍ പുകയും ചാരവും നിറഞ്ഞുവെന്നും യാത്രക്കാര്‍ പറഞ്ഞു.

ജെനിഫര്‍ റിയോര്‍ഡാന്‍ എന്ന സ്ത്രീയാണ് അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. വിന്‍ഡോയിലൂടെ അവര്‍ പകുതിയിലേറെ പുറത്തു പോയിരുന്നു. കൈയ്യും തലയുമെല്ലാം പുറത്തായിരുന്നുവെന്നും, വിന്‍ഡോയുടെ വശങ്ങളില്‍ രക്തമുണ്ടായിരുന്നുവെന്നും സാക്ഷികള്‍ പറയുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അകത്തേക്കു പിടിച്ചു വലിക്കുകയും ശ്വാസം നല്‍കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ