കസൗലി: ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ അനധികൃത ഹോട്ടല്‍ പൊളിച്ച് നീക്കുന്നതിടെയുണ്ടായ വെടിവെപ്പില്‍ അസിസ്റ്റന്റ് ടൗണ്‍ ആന്റ് കണ്ട്രി പ്ലാനര്‍ കൊല്ലപ്പെട്ടു. ഹോട്ടല്‍ ഉടമകളിലൊരാള്‍ ഉതിര്‍ത്ത വെടിയിലാണ് എടിസിപി ഷെയ്ല്‍ ബാലാ ശര്‍മ്മ കൊല്ലപ്പെട്ടത്.
Assistant Town and Country Planner Shail Bala Sharma minutes before she was shot dead during a demolition drive in #Kasauli. (Video by Jaipal Singh) pic.twitter.com/T1pghzBEFS
— The Indian Express (@IndianExpress) May 1, 2018
ധരംപൂരിനടുത്തുള്ള നാരായണി ഗസ്റ്റ് ഹൗസിന്റെ ഉടമ വിജയ് കുമാറിന്റെ വെടേയറ്റാണ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അനധികൃതമായി നിര്‍മ്മിച്ച ബില്‍ഡിംഗ് പൊളിച്ച് മാറ്റുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു ഹോട്ടലുടമ വെടിയുതിര്‍ത്തത്.
Many owners have started removing illegal and encroached constructions.
Express Video by Jaipal Singh. pic.twitter.com/25lIANoZEc
— The Indian Express (@IndianExpress) May 1, 2018
ഇയാള്‍ രണ്ട് റൗണ്ട് വെടിയുതിര്‍ത്തു. വെടിവെപ്പില്‍ മറ്റൊരു ഉദ്യോഗസ്ഥനായ സഞ്ജയാ നേഗിയ്ക്കും പരിക്കറ്റിട്ടുണ്ട്. പിഡബ്ല്യൂഡി തൊഴിലാളിയായ ഗുലാബ് സിംഗിന് നെഞ്ചിനും വയറിനും വെടിയേറ്റിട്ടുണ്ട്. ഇയാളുടെ അവസ്ഥ ഗുരുതരമാണ്.
അനധികൃതമായി നിര്‍മ്മിച്ച 13 ഹോട്ടലുകളുടെ ഭാഗങ്ങളാണ് ജില്ലാ ഭരണകൂടം പൊളിച്ചു മാറ്റുന്നത്. ടിസിപി നിയമത്തിന് വിരുദ്ധമായ നിര്‍മ്മിച്ച ഭാഗങ്ങളാണിത്. സുപ്രീം കോടതിയുടെ ഉത്തരവ്വ് പ്രകാരമാണ് പൊളിച്ചു നീക്കല്‍.
വെടിയേറ്റ ഉദ്യോഗസ്ഥയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസുകാരുടെ സാക്ഷ്യത്തിലായിരുന്നു ആക്രമണമുണ്ടായത്. പ്രതിയെ ഉടനെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.