ശ്രീനഗർ: ജമ്മു കാഷ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ വീണ്ടും പാക് പ്രകോപനം. രജൗരി ജില്ലയിലെ പുക്രെനിയിലുണ്ടായ വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പ്രദേശവാസിയായ പ്രവീണ അക്തറാണ് മരിച്ചത്.

ശനിയാഴ്ച രാത്രിയിലാണ് പാക് സൈന്യം ശക്തമായ വെടിവയ്പ് നടത്തിയത്. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിലെ ജനവാസമേഖലയിൽ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ