നോയിഡ: ഹരിയാനയിലെ സോഹ്​നയിൽ ​യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഓടുന്ന കാറിൽ നിന്നും റോഡിരികിലേക്ക്​ തള്ളിയിട്ടു. കാറിൽ വെച്ച്​ പീഡിപ്പിച്ച യുവതിയെ അക്രമി സംഘം ഗ്രേറ്റർ നോയിഡക്കടുത്ത്​ വെച്ച്​ പുറത്തേക്ക്​ തള്ളിയിടുകയായിരുന്നുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രാത്രി 8.30ന് അജ്ഞാതരായ ചിലര്‍ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്ന് ഗുരുഗ്രാം സ്വദേശിനിയായ സ്ത്രീ പോലീസിനോട് പറഞ്ഞു. ഓടിക്കൊണ്ടിരുന്ന കാറില്‍ മണിക്കൂറുകളോളം തന്നെ പീഡനത്തിന് ഇരയാക്കിയതായും അവര്‍ പോലീസിനോട് പറഞ്ഞു.

തിങ്കളാഴ്​ച രാത്രി ഗ്രേറ്റർ നോയിഡയിലെ കസ്​നാ പൊലീസ്​ സ്​റ്റേഷനു സമീപമുള്ള ആശുപത്രി പരിസരത്താണ്​ യുവതിയെ കണ്ടെത്തിയത്​. റോഡരികിലേക്ക്​ യുവതിയെ വലിച്ചെറിഞ്ഞ്​ കാർ പോകുന്നതുകണ്ടെന്ന വിവരത്തെ തുടർന്ന്​ പൊലീസെത്തി അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഗുരുഗ്രാമിൽ തന്നെ കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ ഓട്ടോറിക്ഷയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. മെയ് 29ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ