മു​സാ​ഫ​ര്‍​ന​ഗ​ർ: കാമുകിയുമായി യുവാവ് ഒളിച്ചോടിയതിന് പകരം യുവാവിന്റെ അമ്മയെ യുവതിയുടെ ബന്ധുക്കൾ കൂട്ട ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശ് ശ്യാമിലി ജില്ലയിലാണ് സംഭവം. ഗാസിയാബാദിലെ ഭോപുര സ്വദേശിയായ യുവാവാണ് ഇവിടെ പഠിക്കുകയായിരുന്ന പെൺകുട്ടിയെ പ്രണയിച്ച് നാട് വിട്ടത്.

പെൺകുട്ടിയെ തിരക്കിയെത്തിയ യുവതിയുടെ ബന്ധുക്കൾ യു​വാ​വി​ന്‍റെ സ​ഹോ​ദ​ര​ൻ, അ​മ്മ, അ​ച്ഛ​ൻ, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് എ​ന്നി​വ​രെ ഡി​സം​ബ​ർ 19 ന് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഇവരെ ദിവസങ്ങളോളം ബന്ധിയാക്കി മർദ്ദിച്ചതായാണ് ആരോപണം. 40കാരിയായ യുവാവിന്റെ അമ്മയെ ഇവർ കൂട്ടബലാത്സംഗം ചെയ്തു.

ഇവരെ കാണാതായതായി റിപ്പോർട്ട് ലഭിച്ച പൊലീസ് നടത്തിയ തിരച്ചിലിലാണ് സംഭവം പുറത്തറിഞ്ഞത്. ക്രിസ്മസ് ദിനത്തിലാണ് നാല് പേരെയും തടവിൽ നിന്ന് മോചിപ്പിച്ചത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, ത​ട​വി​ല്‍ പാ​ര്‍​പ്പി​ക്ക​ല്‍, കൂ​ട്ട​ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​ യുവതിയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തു. യുവതിയുടെ സഹോദരൻ മുൻ ഗ്രാമമുഖ്യനാണെന്നാണ് വിവരം. ഇയാളുടെ നേതൃത്വത്തിലായിരുന്നു അക്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ