കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തി; വാഹനം കയറ്റി തല ചതച്ചരച്ചു; ഹരിയാനയിലും ‘നിർഭയ’ മോഡൽ

പെൺകുട്ടിയുടെ ദേഹമാസകലം മുറിവുകളുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയേറിയ ഉപകരണങ്ങൾ കൊണ്ട്മുറിവേൽപിച്ചിട്ടുമുണ്ട്

റോത്തക്ക്: ഡൽഹിയിലെ ‘നിർഭയ’ മോഡൽ കൊലപതകം ഹരിയാനയിലും. ഹരിയാനയിലെ റോത്തക്കിലാണ് 23 വയസുകാരിയെ അതി ക്രൂരമായി കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം അക്രമികൾ മൃതദേഹം വാഹനം കയറ്റി വികൃതമാക്കി. പെൺകുട്ടിയുടെ തല ചതച്ചരച്ച നിലയിലായിരുന്നു. ശരീരമാസകലം മുറിവുകളുമുണ്ടായിരുന്നു.

മെയ് 11നാണ് അതിദാരുണമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. ഏഴു പേർ ചേർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും സുമിത്, വികാസ് എന്നീ രണ്ടു പേർ പിടിയിലായതായും സോനിപാത്ത് പൊലീസ് സൂപ്രണ്ട് അജയ് മാലിക് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതായും മറ്റു പ്രതികളെ ഉടനെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

അതിക്രൂരമായ പീഡനമേറ്റാണ് പെൺകുട്ടി മരണപ്പെട്ടതെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ ദേഹമാസകലം മുറിവുകളുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയേറിയ ഉപകരണങ്ങൾ കൊണ്ട് മുറിവേൽപിച്ചിട്ടുമുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ ഏതോ ലഹഹരി മരുന്നു കുത്തി വെച്ചതിന് ശേഷമാണ് കൃത്യം നടത്തിയിരിക്കുന്നതെന്ന് ഫോറൻസിക് വിഭാഗം അറിയിച്ചു. ആളെ തിരിച്ചറിയാനാകാത്ത വണ്ണം വാഹനം കയറ്റി മൃതദേഹം വികൃതമാക്കിയതെന്നും തലയോട്ടി പൂർണമായും തർന്നിരുന്നതായും ഫോറൻസിക് സംഘം അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെൺകുട്ടിയെ ഒരു യുവാവ് ശല്യം ചെയ്തിരുന്നതായി മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി അത് നിഷേധിച്ചു. ഇതേതുടർന്നാണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യാനാരംഭിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇയാളെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Woman gang raped body mutilated in haryana

The moderation of comments is automated and not cleared manually by malayalam.indianexpress.com