കുളിക്കാൻ കയറിയപ്പോൾ ബാത്ത്‌റൂമിനുള്ളിൽ പാമ്പിനെ കണ്ടാൽ നമ്മൾ എന്ത് ചെയ്യും? പാമ്പിനെ പേടിയുള്ളവരാണെങ്കിൽ തീർച്ചയായും നമ്മൾ ഭയന്നു നിലവിളിക്കും. കുറച്ചുകൂടി ധെെര്യമുള്ളവരാണെങ്കിൽ പെട്ടന്നു തന്നെ ആരെയെങ്കിലും സഹായത്തിനു വിളിക്കുകയോ ആ പാമ്പിനെ അവിടെ നിന്ന് നീക്കാൻ നടപടികളെടുക്കുകയും ചെയ്യും.
Read Also: ഇന്നലെ ബിഗ് ബോസ് വീട്ടിൽ സംഭവിച്ചത്!
യുകെയിലെ ഒരു നഗരത്തിൽ ബാത്ത്‌റൂമിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. എട്ടടി നീളമുള്ള കൂറ്റൻ പാമ്പിനെയാണ് യുകെയിലെ ബിർകെൻഹെഡ് നഗരത്തിലെ ഒരു വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീട്ടുടമസ്ഥയായ യുവതി കുളിക്കാൻ കയറിയപ്പോഴാണ് പാമ്പിനെ കണ്ടത്.
സിങ്കിൽ ചുരുണ്ടുകൂടി കിടക്കുന്നതും, ബാത്ത്‌ടബ്ബിൽ നിവർന്നു കിടക്കുന്നതുമായ പാമ്പിന്റെ ചിത്രങ്ങൾ സമൂമാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്. പൊലീസാണ് ചിത്രങ്ങൾ പങ്കുവച്ചത്. പാമ്പ് എവിടെ നിന്നാണ് എത്തിയതെന്ന് ആർക്കും അറിയില്ല. ഡിസംബർ 30 നാണ് ബാത്ത്‌റൂമിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. എന്നാൽ, പൊലീസ് കഴിഞ്ഞ ദിവസമാണ് ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഒരു ദിവസം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് പാമ്പിനെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.
Read Also: ഹോട്ട് ആണെന്ന് ആളുകൾ പറയുന്നത് ഇഷ്ടമല്ല: നമിത പ്രമോദ്
മേഴ്‌സിസെെഡ് പൊലീസാണ് പാമ്പിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. കോണ്‍സ്റ്റബിള്‍ ഈസ്റ്റ്‍വുഡാണ് പാമ്പിനെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പുകളിലൊന്നാണ് ഇതെന്ന് പൊലീസ് പറയുന്നു. ഇര പിടിച്ചാൽ അത് ചാവുന്നതുവരെ ഞെരുക്കുന്ന വിഭാഗത്തിൽപ്പെട്ട ബോവ കൺസ്‌ട്രിക്‌ടർ എന്നാണ് ഇത്തരം പാമ്പുകൾ അറിയപ്പെടുന്നത്.