യുവതി വിവാഹ മോതിരം വിഴുങ്ങി; സ്വപ്‌നത്തിലല്ല, ശരിയ്ക്കും!

വയറിനുള്ളിൽ നിന്ന് മോതിരം പുറത്തെടുത്ത ശേഷം ബോബിക്കാണ് ഡോക്ടർമാർ അത് കെെമാറിയത്

മോതിരം വിഴുങ്ങിയത് സ്വപ്‌നത്തിലാണ്. ഉറക്കമേഴുന്നേറ്റ് നോക്കിയപ്പോള്‍ വിരലിലെ മോതിരം കാണാനില്ല. അപ്പോഴാണ് യുവതിക്ക് മനസിലായത് സ്വപ്‌നത്തിലല്ല, ശരിയ്ക്കും താന്‍ മോതിരം വിഴുങ്ങി കഴിഞ്ഞെന്ന്. സാന്റിയാഗോയിലാണ് വിചിത്രമായ സംഭവം നടന്നത്. വിവാഹ മോതിരം വിഴുങ്ങിയെന്ന് മനസിലായതോടെ ജെന്ന ഇവാന്‍സ് എന്ന യുവതി ആകെ പരിഭ്രമിച്ചു. പിന്നീട് ആശുപത്രിയിലെത്തി മോതിരം പുറത്തെടുത്തു. ജെന്ന തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുന്നത്.

സുഹൃത്ത് ബോബിയുമായി ജെന്നയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ബോബി അണിയിച്ച സ്വര്‍ണ മോതിരമായിരുന്നു ജെന്ന വിഴുങ്ങിയത്. നിശ്ചയദിവസം ബോബി അണിയിച്ച മോതിരം എപ്പോഴും ജെന്നയുടെ വിരലിലുണ്ടാകും. ഈ മോതിരവുമായി ബന്ധപ്പെട്ടായിരുന്നു സ്വപ്‌നം.

Read Also: താന്‍ ജനിക്ക് മുമ്പേ കുടുംബത്തിലുണ്ടായ ദുരന്തം വാര്‍ത്തയാക്കി; ഇംഗ്ലീഷ് പത്രത്തിനെതിരെ സ്റ്റോക്‌സ്

രാത്രിയില്‍ കിടന്നുറങ്ങുമ്പോഴാണ് ജെന്ന സ്വപ്‌നം കാണുന്നത്. സ്വപ്നത്തിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ബോബിയ്‌ക്കൊപ്പമായിരുന്നു ജെന്നയും. പെട്ടെന്ന് കാഴ്ചയിൽ കവർച്ചക്കാരെന്നു തോന്നിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ അവരുടെ അടുക്കലെത്തി. വിവാഹമോതിരം സുരക്ഷിതമാക്കാനായി ബോബി അത് വിഴുങ്ങാന്‍ ജെന്നയോട് ആവശ്യപ്പെടുന്നു. ഉടൻ ജെന്ന മോതിരം വായിലിട്ട്, വെള്ളം കുടിച്ചു. ഇതായിരുന്നു ജെന്ന കണ്ട സ്വപ്നം.

Read Also: കോഹ്‌ലി തന്നെ ഏറ്റവും മികച്ചവന്‍, പക്ഷെ…; സ്മിത്ത്-വിരാട് തര്‍ക്കത്തില്‍ ദാദയ്ക്ക് പറയാനുള്ളത്

പിറ്റേ ദിവസം ഉറക്കമെഴുന്നേറ്റ് വിരലിലേക്ക് നോക്കിയപ്പോഴാണ് താൻ സ്വപ്നത്തിലല്ല ആ മോതിരം വിഴുങ്ങിയതെന്ന് ജെന്നയ്ക്ക് മനസിലായത്. ഉടൻ ബോബിയെ കാര്യം അറിയിച്ചു. പിന്നീട് ആശുപത്രിയിലെത്തി സ്കാനിങ് നടത്തി. മോതിരം വയറിനുള്ളിൽ ഉണ്ടെന്ന് സ്കാനിങ്ങിൽ മനസിലായി. തുടർന്ന് ഡോക്ടർമാർ മോതിരം പുറത്തെടുത്തു.സ്കാനിങ് ചിത്രങ്ങളും ജെന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

വയറിനുള്ളിൽ നിന്ന് മോതിരം പുറത്തെടുത്ത ശേഷം ബോബിക്കാണ് ഡോക്ടർമാർ അത് കെെമാറിയത്. പിന്നീട് അടുത്ത ദിവസം രാവിലെ തന്നെ ബോബി വീണ്ടും ആ മോതിരം ജെന്നയെ അണിയിച്ചു. താൻ ഇനി മോതിരം വിഴുങ്ങില്ലെന്ന് ബോബിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജെന്ന പറഞ്ഞു. വളരെ രസകരമായാണ് ഇക്കാര്യങ്ങളെല്ലാം ജെന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുന്നത്. പോസ്റ്റിന് ഒരു ലക്ഷത്തിലേറെ ലെെക്കുകളും 65,000 ത്തിലേറെ ഷെയറുകളും ആയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Woman dreamt of swallowing engagement ring funny story fb post

Next Story
ഞാനൊരു വിദേശിയല്ല; കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം നേതാവ് തരിഗാമി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express