ഇംഫാല്‍: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിര്‍ത്തിപ്പൊരിച്ച് വനിതാ ഡോക്ടര്‍. മണിപ്പൂരില്‍ മന്ത്രി കാരണം വിമാനം വൈകിയതിനെ തുടര്‍ന്നാണ് യുവതി മന്ത്രിയെ ആളുകള്‍ നോക്കി നില്‍ക്കെ ശകാരിച്ചത്. ഗുരുതര നിലയിലുളള ഒരു രോഗിയെ ചികിത്സിക്കാന്‍ പോകേണ്ടിയിരുന്ന ഡോക്ടറാണ് തന്റെ പ്രതിഷേധം അറിയിച്ചത്.

മന്ത്രി വരാന്‍ വൈകിയതോടെ ഡോക്ടര്‍ വിമാനത്തില്‍ നിന്നും ഇറങ്ങി വന്ന് മന്ത്രിയോട് കയര്‍ത്തു. ഇനിയും വിമാനം വൈകില്ലെന്ന് എഴുതി തരണമെന്നും ഇവര്‍ കണ്ണന്താനത്തോട് ആവശ്യപ്പെട്ടു. താന്‍ എഴുതി തരാമെന്നും കണ്ണന്താനം ഡോക്ടറോട് പറഞ്ഞു. വിഐപികളുടെ വരവ് പ്രമാണിച്ച് 13ഓളം വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്ന നിരവധി ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാരും ഇതോടെ വലഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ