scorecardresearch

എച്ച്ഐവി ബാധയെന്ന് തെറ്റായ റിപ്പോർട്ടിനെ തുടർന്ന് യുവതി മരിച്ചു; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

പിന്നീടുള്ള പരിശോധനയിൽ യുവതിക്ക് എച്ച്ഐവി ബാധയില്ലെന്ന് കണ്ടെത്തി

പിന്നീടുള്ള പരിശോധനയിൽ യുവതിക്ക് എച്ച്ഐവി ബാധയില്ലെന്ന് കണ്ടെത്തി

author-image
WebDesk
New Update
HIV+, എച്ച്ഐവി പോസിറ്റീവ്, HIV, എച്ച്ഐവി, AIDS, എയ്‌ഡ്സ്, HIV affected, എച്ച്ഐവി ബാധ, എച്ച്ഐവി ബാധിത, woman dies, യുവതി മരിച്ചു, iemalayalam, ഐഇ മലയാളം

ഷിംല: എച്ച്ഐവി ബാധിതയാണെന്ന് കണ്ടെത്തിയതിന്റെ ആധാതത്തി 20 കാരിയായ യുവതി മരിച്ച സംഭവത്തിൽ, ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആദ്യ പരിശോധനയിൽ കണ്ടെത്തിയെങ്കിലും, തുടർ പരിശോധനയിൽ ഫലം തെറ്റാണെന്ന് തെളിഞ്ഞിരുന്നു.

Advertisment

എട്ട് മാസം മുമ്പ് വിവാഹിതയായ യുവതി തന്റെ അവസ്ഥയെക്കുറിച്ച് ഡോക്ടറും ഭർത്താവും തമ്മിൽ നടത്തിയ സംഭാഷണം കേട്ട് അബോധാവസ്ഥയിലേക്ക് വീഴുകയായിരുന്നു. എക്ടോപിക് ഗർഭധാരണത്തിനായി റോഹ്രുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയയ്ക്കായി ഷിംലയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എച്ച്ഐവി ബാധിതയാണെന്ന റിപ്പോർട്ട് കണ്ട ഷിംല ആശുപത്രിയിൽ ഡോക്ടർമാർ ഭർത്താവിനോടും പരിശോധന നടത്താൻ ആവശ്യപ്പെട്ടു. അവൾ ഈ സംഭാഷണം കേട്ടാണ് അവർ അബോധാവസ്ഥയിലായത്.

എന്നാല്‍ പിന്നീട് ഷിംലയിലെ ഇന്റഗ്രേറ്റഡ് കൗണ്‍സിലിങ് ആന്‍ഡ് ടെസ്റ്റിങ് സെന്ററില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് എച്ച്‌ഐവി ബാധ ഇല്ലെന്ന് കണ്ടെത്തി. എന്നാല്‍ അപ്പോഴേക്കും യുവതിയുടെ അവസ്ഥ ഗുരുതരമാകുകയും ഐജിഎംസി ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ച മരിക്കുകയും ചെയ്തു.

'അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. എച്ച്‌ഐവി ആണെന്ന് അറിഞ്ഞതിന്‌റെ ആഘാതം അവള്‍ക്ക് താങ്ങാനായില്ല,' ഷിംലയിലെ ഐജിഎംസിയില്‍ ജോലി ചെയ്യുന്ന, യുവതിയുടെ സഹോദരന്‍ ദേശ് രാജ് പറഞ്ഞു.

Advertisment

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും എന്നാൽ സ്വകാര്യ ക്ലിനിക്കിനെതിരെ “തെറ്റായ എച്ച്ഐവി പോസിറ്റീവ് റിപ്പോർട്ട് തയ്യാറാക്കിയതിന്” കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരം സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. നിയമസഭയിൽ വിഷയം ഉന്നയിച്ച രോഹ്രുവിൽ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എ മോഹൻ ലാൽ ബ്രക്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സഹോദരിക്ക് ചില സങ്കീർണതകൾ ഉണ്ടായതായും രോഹ്രുവിലെ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ദേശ് രാജ് പറഞ്ഞു. എന്നാൽ ഉടൻ തന്നെ ശസ്ത്രക്രിയ ആവശ്യമാണെന്ന് അവിടത്തെ ഡോക്ടർമാർ അറിയിച്ചു, അത് രോഹ്രുവിൽ ചെയ്യാൻ കഴിയില്ല. ഇതേ തുടർന്ന് ഷിംലയിലെ കമല നെഹ്രു ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്യുന്നതിനിടെ, അവളുടെ പരിശോധനകളുടെ റിപ്പോർട്ടുകളും അവർ കൈമാറി, അതിൽ അവൾക്ക് എച്ച്ഐവി ആണെന്ന് പരാമർശിക്കുന്നു-സഹോദരൻ പറഞ്ഞു.

ഭാര്യ എച്ച്ഐവി ബാധിതയാണെന്നും അതിനാൽ ഭർത്താവിനോട് പരിശോധന നടത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. തന്റെ സഹോദരി ഈ സംഭാഷണം കേട്ട് അബോധാവസ്ഥയിലാകുകയായിരുന്നുവെന്ന് ദേശ് രാജ് ആരോപിച്ചു. കെ‌എൻ‌എച്ച് ഡോക്ടർമാർ പിന്നീട് അവളെ ഐ‌ജി‌എം‌സി ആശുപത്രിയുടെ മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്തു.

രണ്ട് ദിവസത്തിന് ശേഷം, നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (നാക്കോ) ഐസിടിസി നടത്തിയ പരിശോധനയിൽ യുവതിക്ക് എച്ച്ഐവി ഇല്ലെന്ന് കണ്ടെത്തി.

ഷിംലയിലെ കെ‌എൻ‌എച്ചിന് അയച്ച റിപ്പോർട്ടിൽ എച്ച്ഐവി ബാധയെക്കുറിച്ച് പരാമർശിച്ചിരുന്നതായി സഞ്ജീവനി ആശുപത്രിയിലെ ഡോ. ചിൻ‌മോയ് ഡെബ് ബാർമ അംഗീകരിച്ചു. “ഞാൻ ഇത് ഒരിക്കലും രോഗിയോടോ അവളുടെ പരിചാരകരോടോ വെളിപ്പെടുത്തിയിട്ടില്ല. കമല നെഹ്‌റു ആശുപത്രിയിൽ വച്ച് ഇത് ചോർന്നു. രണ്ടാമതായി, എച്ച്ഐവി നിലയുമായി ബന്ധപ്പെട്ട എന്റെ പ്രാഥമിക പരിശോധനകളിൽ ഞാൻ അടിസ്ഥാനമാക്കിയതെല്ലാം നാക്കോയുടെ ഐസിടിസി ലാബിലെ സ്ഥിരീകരണത്തിന് വിധേയമാണ്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഏത് അന്വേഷണത്തിനും തയ്യാറാണ്,” അദ്ദേഹം വ്യക്തമാക്കി.

Hiv Aids

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: