കൊൽക്കത്ത: വിമാനത്തിനുള്ളിൽ കുഞ്ഞിനു ജന്മം നൽകി തായ്‌ലാൻഡ് സ്വദേശിയായ യുവതി. ഖത്തർ എയർവെയ്‌സിലാണ് യുവതി കുഞ്ഞിനു ജന്മം നൽകിയത്. ദോഹയിൽ നിന്നു ബാങ്കോങ്ങിലേക്ക് പോകുകയായിരുന്ന ഖത്തർ എയർവെയ്‌സിന്റെ ക്യുആർ-830  വിമാനമാണ് അപൂർവ നിമിഷത്തിനു സാക്ഷ്യം വഹിച്ചത്.

Read Also: കല്യാണപ്പിറ്റേന്ന്; സന്തോഷചിത്രങ്ങളുമായി ഭാമയും പാർവതിയും

പുലർച്ചെ മൂന്നോടെ വേദന അനുഭവപ്പെട്ട യുവതി വിമാനത്തിനുള്ളിൽ കുഞ്ഞിനെ പ്രസവിച്ചു. ക്യാബിൻ ക്രൂ ജീവനക്കാർ യുവതിക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കി. പ്രസവത്തിനു പിന്നാലെ വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. കൊൽക്കത്തയിലുള്ള സ്വകാര്യ ആശുപത്രിയിൽ അമ്മയെയും കുഞ്ഞിനെയും പ്രവേശിപ്പിച്ചു. ഇരുവരും പൂർണ ആരോഗ്യത്തോടെയിരിക്കുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read Also: മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളായി തന്നെ തുടരും, എന്നാൽ സൂപ്പർസ്റ്റാർ യുഗം അവസാനിക്കുകയാണ്: അൻവർ റഷീദ്

വിമാനത്തിന്റെ പൈലറ്റ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിളിച്ച് ആവശ്യം അറിയിച്ചിരുന്നു. വിമാനം സുരക്ഷിതമായി പറന്നിറങ്ങി. ഡോക്‌ടർ അടക്കമുള്ള മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തിയ ശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook