ഹൈദരാബാദ്: പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയായ യുവതി ആശുപത്രിയ്ക്ക് മുന്നിൽ പ്രസവിച്ചതായി പരാതി. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് അസാധാരണ സംഭവം നടന്നത്.

ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രസവ വേദനയെ തുടർന്ന് എത്തിച്ച യുവതിയെ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ കാത്തുനിൽക്കേണ്ടി വന്ന യുവതി ഇവിടെ തന്നെ പ്രസവിച്ചുവെന്ന് വാർത്ത ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ