വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞതായി ആരോപണം. ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഭോപ്പാലില്‍ നിന്നും 524 കിലോമീറ്റര്‍ അകലെയുള്ള നബരംഗ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. രാത്രി ഉറങ്ങിക്കിടക്കുമ്പോളാണ് ഭാര്യ ഭര്‍ത്താവിനെ ആക്രമിച്ചത്.

‘മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് സ്ത്രീ അവരുടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു കളയുകയായിരുന്നു. വിവാഹേതര ബന്ധം ഉണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണം. വേദനയെടുത്ത് ഇയാള്‍ കരയുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ തുടരുകയാണ്,’ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പോലീസ് സംഭവസ്ഥലത്തെത്തി ഭാര്യയെ അറസ്റ്റ് ചെയ്തു. തമിഴ് നാട്ടില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മൂന്ന് മാസം മുമ്പായിരുന്നു വീട്ടില്‍ വന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ