ജലന്തർ (പഞ്ചാബ്): അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. അതിനുശേഷം ജനനേന്ദ്രിയം കക്കൂസിൽ ഒഴുക്കി. പഞ്ചാബിലെ ജോഹിന്ദർ നഗർ സ്വദേശിയായ ആസാദ് സിങ്ങാണ് ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ആശുപത്രിയിൽ ചികിൽസയിലുളള ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ആസാദ് ഉറങ്ങിക്കിടക്കുമ്പോഴാണ് ഭാര്യ സുഖ്‌വന്ത് കൗർ ജനനേന്ദ്രിയം മുറിച്ചത്. മറ്റു സ്ത്രീകളുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് സംശയത്തെത്തുടർന്നാണ് ഭാര്യ ഇങ്ങനെ ചെയ്തതെന്ന് ജലന്തർ അസിസ്റ്റന്റ് കമ്മിഷണർ സതീന്തർ കുമാർ പറഞ്ഞു. ഉറങ്ങിക്കിടക്കുമ്പോൾ വടി ഉപയോഗിച്ച് ഭർത്താവിന്റെ തലയ്ക്ക് അടിച്ച് ബോധം കെടുത്തി. അതിനുശേഷം കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചെടുത്തു. തുടർന്ന് കക്കൂസിൽ ഒഴുക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. ആസാദിന്റെ പിതാവ് നൽകിയ പരാതിയിൽ ഭാര്യയ്ക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇരുവർക്കും 2 കുട്ടികളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ