scorecardresearch
Latest News

നാലു ചാക്ക് പണവുമായി കാറുവാങ്ങാനെത്തിയ യുവതി

20 ജീവനക്കാര്‍ ചേര്‍ന്ന് നാലു ചാക്ക് പണം എണ്ണിത്തീര്‍ക്കാന്‍ രണ്ടര മണിക്കൂര്‍ സമയമെടുത്തു.

China, Car, Four Sacks cash

നാലു കെട്ടല്ല, നാലു ചാക്ക് പണം. അതെ, ചൈനയില്‍ ഒരു യുവതി കാറുവാങ്ങാനെത്തിയ കഥയാണിത്. നാല്ചാക്ക് നിറയെ പണവുമായാണ് ഇവര്‍ ഷോറൂമിലേക്കെത്തിയത്. അതും 1,30000 യുവാന്‍(12.5ലക്ഷം രൂപ) മൂല്യമുള്ള ഒരു യുവാന്റെ നോട്ടുകെട്ടുകള്‍. എണ്ണിയെണ്ണി ജീവനക്കാര്‍ വെള്ളം കുടിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ.

20 ജീവനക്കാര്‍ ചേര്‍ന്ന് നാലു ചാക്ക് പണം എണ്ണിത്തീര്‍ക്കാന്‍ രണ്ടര മണിക്കൂര്‍ സമയമെടുത്തു. ഷോറൂം ജീവനക്കാര്‍ക്ക് പുറമെ, കാര്‍ മെക്കാനിക്കുകളും കൂടി സഹായിച്ചപ്പോളാണ് ഈ പണമെണ്ണല്‍ കഴിഞ്ഞത്.

‘ചെറിയ തുകകളായി കാര്‍ പേയമെന്റ് നടത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചാണ് അവര്‍ തങ്ങളെ വിളിച്ചതെന്നും പറ്റുമെന്ന് താന്‍ ഉറപ്പും നല്‍കിയെന്നും ഷോറൂം മാനേജര്‍ പറയുന്നു. ‘ഷോറൂമിലെത്തി അവര്‍ ജീവനക്കാരോട് തന്റെ കാര്‍ തുറന്ന് പണം എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാര്‍ തുറന്ന ഞങ്ങള്‍ ശരിക്കും ഞെട്ടി.നാല് ചാക്ക് നിറയെ പണമായിരുന്നു അവര്‍ കൊണ്ടു വന്നത്. പിന്നെ മറ്റ് ജോലികളെല്ലാം മാറ്റിവച്ച് പണം എണ്ണിത്തിട്ടപ്പെടുത്തലായി എല്ലാവരുടേയും പ്രധാന പണി’

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Woman buys car with four sacks full of cash worth 130000 yuan

Best of Express