/indian-express-malayalam/media/media_files/uploads/2018/11/CCTV-cats-001.jpg)
മുംബൈ: നാല് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ആഭരണങ്ങള്‍ പിടിച്ചുപറിക്കുകയും ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ട്രോംബെയില്‍ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ലിഫ്റ്റില്‍ വച്ചാണ് യുവതി പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച് പിന്നീട് യുവതി കടന്നുകളഞ്ഞു.
ഇന്നലെ ലിഫ്റ്റില്‍ നിന്നുളള വീഡിയോ ചില വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലിഫ്റ്റിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. റിസ്‍വാന ബീഗം എന്ന യുവതിയെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുളള വീഡിയോയില്‍ യുവതി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണാം.
HORIBLE #crime!
Rizwana Begum the woman in the CCTV footage brutally assaulted a 4-yr-old girl in the lift. She later sat on the girl & prevented people to rescue her too. @MumbaiPolice has arrested her. Hope she’s dealt severely for this inhuman behaviour. @ChemburChapterspic.twitter.com/rpA6NsT31h— #PotholeWarriors4SafeMumbai
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.