scorecardresearch

ഡൽഹിയിൽ ഓടുന്ന കാറിൽ യുവതി കൂട്ട ബലാൽസംഗത്തിനിരയായി

നോയിഡയിലെ ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷനു സമീപത്തായി ഓട്ടോറിക്ഷ കാത്തുനിൽക്കുകയായിരുന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു

നോയിഡയിലെ ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷനു സമീപത്തായി ഓട്ടോറിക്ഷ കാത്തുനിൽക്കുകയായിരുന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
തുടരുന്ന ക്രൂരതകള്‍; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം

ഡൽഹി: രാജ്യത്തെ നടുക്കി ഡൽഹിയിൽ വീണ്ടും കൂട്ട ബലാൽസംഗം. ഓടുന്ന കാറിനുളളിൽ വച്ച് 24 കാരിയായ യുവതിയെ കൂട്ട ബലാൽസംഗം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

Advertisment

നോയിഡയിലെ ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷനു സമീപത്തായി ഓട്ടോറിക്ഷ കാത്തുനിൽക്കുകയായിരുന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വൈകിട്ട് 6.30 ഓടെയാണ് യുവതി ഓട്ടോറിക്ഷ കാത്തുനിന്നത്. ഈ സമയത്ത് ഒരു മഹീന്ദ്ര സ്കോർപിയോ യുവതിയുടെ അടുത്തെത്തി. സെക്ടർ 18 ലേക്കുളള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടയിൽ യുവതിയെ കാറിലേക്ക് വലിച്ചു കയറ്റി. കാറിനുളളിൽവച്ച് രണ്ടുപേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്യുകയും അതിനുശേഷം അക്ഷാർഥം അമ്പലത്തിനടുത്തായി യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

യുവതി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു. പൊലീസെത്തി യുവതിയെ സെക്ടർ 39 പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: