/indian-express-malayalam/media/media_files/2025/11/27/women-assault-2025-11-27-14-06-27.jpg)
Source: Freepik
ന്യൂഡൽഹി: ഊബർ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ വിവരിച്ച് യുവതി. ഡോക്ടറുടെ ക്ലിനിക്കിലേക്ക് പോകുന്നതിനിടെയാണ് ഡ്രൈവറിൽനിന്നും ശാരീരിക ആക്രമണം നേരിടേണ്ടി വന്നതെന്ന് ഭാരതി ചതുർവേദി എന്ന യുവതി എക്സിൽ വ്യക്തമാക്കി. ഊബറിന്റെ സുരക്ഷാ ടീമോ ഡൽഹി പോലീസോ തനിക്ക് സഹായം നൽകിയില്ലെന്നും യുവതി ആരോപിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ്, വസന്ത് വിഹാറിലെ തന്റെ വസതിയിൽ നിന്ന് സൗത്ത് ഡൽഹിയിലെ സർവോദയ എൻക്ലേവിലുള്ള ഡോക്ടറുടെ ക്ലിനിക്കിലേക്ക് പോകാനായാണ് ഊബർ ബുക്ക് ചെയ്തത്. ഡൽഹിയിലെ കടുത്ത വായു മലിനീകരണത്തെ തുടർന്ന് ആസ്തമ കൂടുതൽ വഷളായി. എനിക്ക് ശ്വസിക്കാനോ കണ്ണുകളിലെ ചൊറിച്ചിൽ കാരണം കാണാനോ ബുദ്ധിമുട്ടുണ്ടായി. സാധാരണ ഇറങ്ങുന്ന സ്ഥലത്തുനിന്നും വളരെ അകലെയാണ് ഡ്രൈവർ വണ്ടി നിർത്തിയത്. കുറച്ചു കൂടി മുന്നോട്ടു പോകാൻ പറഞ്ഞപ്പോൾ, താൻ പറയുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ കുറച്ചധികം മുന്നോട്ടു പോയതായി ചതുർവേദി പറഞ്ഞു.
Also Read: ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോട് ആദ്യമായി പ്രതികരിച്ച് ഇന്ത്യ
''തിരിച്ചു വരുന്നതിനുപകരം ഡ്രൈവർ അയാൾക്ക് പരിചയമുള്ള സ്ഥലത്തു കൂടി വാഹനം കൊണ്ടുപോയി. നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വാഹനത്തിന്റെ വേഗത കൂട്ടി. വാതിൽ തള്ളി തുറന്ന് പുറത്തേക്ക് ചാടാൻ നോക്കിയതും ഡ്രൈവർ തന്റെ കൈ പിടിച്ച് തിരിച്ചതായി ചതുർവേദി ആരോപിച്ചു. "ഞാൻ നിലവിളിച്ചു, അപ്പോഴേക്കും അയാൾ വാഹനം നിർത്തി. ഞാൻ വേഗം പുറത്തിറങ്ങി. ഉടൻ തന്നെ 100 ഡയൽ ചെയ്ത് ഊബർ സേഫ്റ്റിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും മറുപടി നൽകിയില്ല. ഡ്രൈവർ തന്നോട് പോലീസിനെ വിളിക്കൂ എന്ന് ആവശ്യപ്പെട്ടു. അതിനുശേഷം പണം വാങ്ങാതെ അവിടെനിന്നും പോയി. ഒടുവിൽ ഞാൻ ഒരു ഓട്ടോയിൽ ക്ലിനിക്കിലേക്ക് പോയി,'' ചതുർവേദി പറഞ്ഞു.
Also Read: ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ
ഡൽഹി പോലീസിന്റെ ഭാഗത്ത് നിന്ന് സഹായം കിട്ടിയില്ലെന്നും ചതുർവേദി ആരോപിച്ചു. പോലീസ് ഉടനടി സഹായിക്കുമെന്ന് താൻ വിശ്വസിച്ചിരുന്നുവെന്നും അതുകൊണ്ടാണ് സഹായത്തിനായി വിളിച്ചതെന്നും അവർ എക്സിൽ എഴുതി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് ഡൽഹി) വ്യക്തമാക്കി.
Dear women of Delhi
— Bharati Chaturvedi (@Bharati09) November 26, 2025
I took an @Uber_india from Vasant Vihar to sarvodaya enclave to the doc. The pin stopped near Essex farms, driver agreed to drop me minus pin. But began getting irritated and yelling and suddenly turned while i asked him to go straight for a u turn.
Asked…
ഉചിതമായ നിയമനടപടികൾ സ്വീകരിക്കും. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, അന്വേഷിച്ചുവരികയാണ്. കൂടുതൽ വിശദാംശങ്ങൾക്കായി ഒരു ഡിഎം അയച്ചിട്ടുണ്ട്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് സൗത്ത് ഡൽഹി ഡിസിപി പ്രതികരിച്ചു.
Read More: ഹോങ്കോങ്ങിൽ വൻ തീപ്പിടിത്തം; ബഹുനില കെട്ടിടങ്ങൾ അഗ്നിക്കിരയായി, നിരവധി മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us