മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഭർത്താവിനെ ബന്ദിയാക്കിയ ശേഷം 25കാരിയെ കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ഭർത്താവിനെ മർദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം തോക്കിൻമുനയിൽ നിറുത്തിയാണ് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയത്.

യുവതിയെ കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. നാല് പേരാണ് അക്രമം ചെയ്തത്. മൂന്ന് മാസം പ്രായമുളള കുട്ടിയേയും കൂട്ടി വെളളിയാഴ്ച്ച ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. കാറിലുണ്ടായിരുന്ന അക്രമികള്‍ ഇവരെ നിര്‍ഗജനിയില്‍ വെച്ച് റോഡില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി യുവതിയെ കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.

തുടര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി ദമ്പതികള്‍ പരാതി നല്‍കി. സംഭവത്തില്‍ അക്രമികളെ ഇതുവരെയും പിടികൂടിയിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.

2013ല്‍ വര്‍ഗീയ കലാപം നടന്ന സ്ഥലമാണ് മുസാഫര്‍നഗര്‍. ആഗസ്റ്റിനും സെപ്റ്റംബറിനും ഇടയില്‍ ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 42 പേര്‍ മുസ്ലിംങ്ങളും 20 പേര്‍ ഹിന്ദുക്കളുമാണ്. 93 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ