scorecardresearch
Latest News

വീട്ടുപടിയിൽ മൂത്രവും ഉപയോഗിച്ച മാസ്കും; എബിവിപി പ്രസിഡന്റിനെതിരെ പരാതി

പരാതിക്കൊപ്പം സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ എബിവിപി പ്രസിഡന്റ് ഇവരുടെ വീട്ടുപടിയിൽ മൂത്രമൊഴിക്കുന്നതായി കാണപ്പെടുന്നു.

വീട്ടുപടിയിൽ മൂത്രവും ഉപയോഗിച്ച മാസ്കും; എബിവിപി പ്രസിഡന്റിനെതിരെ പരാതി

ചെന്നൈ: എബിവിപി ദേശീയ പ്രസിഡന്റ് ഡോ.സുബ്ബയ്യ ഷൺമുഖനെതിരെ പരാതിയുമായി 63കാരി. തന്റെ വീടിന് മുന്നിൽ ഇയാൾ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്ക് വലിച്ചെറിയുകയും ചെയ്യുന്നു എന്ന പരാതിയുമായി ചെന്നൈയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് പൊലീസിനെ സമീപിച്ചത്.

ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്കിങ് സ്ലോട്ടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണെന്നാണ് റിപ്പോർട്ട്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സ്ത്രീ, തന്റെ ഉടമസ്ഥതയിലുള്ള പാർക്കിംഗ് സ്ലോട്ട് ഉപയോഗിച്ചതിന് ഇയാൾ പണം നൽകണമെന്ന് ആവശ്യപ്പെട്ടു.

ആടംബക്കം പൊലീസ് സ്റ്റേഷനിൽ ഇവർ നൽകിയ പരാതിക്കൊപ്പം സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ എബിവിപി പ്രസിഡന്റ് ഇവരുടെ വീട്ടുപടിയിൽ മൂത്രമൊഴിക്കുന്നതായി കാണപ്പെടുന്നു.

Read More: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,916 കോവിഡ് ബാധിതർ

സ്റ്റാൻഡ് അപ്പ് കൊമേഡിയനായ ഈ സ്ത്രീയുടെ ബന്ധു വിജയരാഘവൻ ട്വിറ്ററിൽ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വെളിച്ചത്തിൽ വരുന്നത്. പൊലീസ് തങ്ങളെ സഹായിക്കുന്നില്ലെന്നും പോസ്റ്റിൽ ഇദ്ദേഹം പറയുന്നു.

യുവതിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസിന്റെ വൃത്തങ്ങൾ സമ്മതിച്ചു. “ഞങ്ങൾ പരാതിയുടെ രസീത് നൽകിയിട്ടുണ്ട്,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പരാതി തെറ്റാണെന്നും സിസിടിവി ദൃശ്യങ്ങൾ കെട്ടിച്ചമച്ചതാണെന്നും കിൽപാക് മെഡിക്കൽ കോളേജിലെയും സർക്കാർ റോയപേട്ട ഹോസ്പിറ്റലിലെയും പ്രൊഫസർ, സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഷൺമുഖം പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ “മോശമായ ഉദ്ദേശ്യങ്ങൾ” ഉണ്ടെന്ന് ആരോപിച്ച് അദ്ദേഹം കൂടുതൽ വിവരങ്ങൾക്കായി എബിവിപി നേതൃത്വവുമായി ബന്ധപ്പെടാൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

പരാതിക്കാരിയും ഷൺമുഖത്തിന്റെ കുടുംബവും തമ്മിൽ പാർക്കിംഗ് സ്ലോട്ടുകളുടെ പേരിൽ പ്രശ്‌നമുണ്ടെന്ന് ഒരു പ്രസ്താവനയിൽ, എബിവിപി ദേശീയ ജനറൽ സെക്രട്ടറി നിധി ത്രിപാഠി സമ്മതിച്ചു. “രണ്ട് കുടുംബങ്ങളും ഇത് ചർച്ച ചെയ്തിട്ടുണ്ട്. കൂടാതെ ഹൗസിങ് സൊസൈറ്റി ഇതിനകം തന്നെ ഈ ആരോപണങ്ങൾ തെറ്റിദ്ധാരണ മൂം ഉണ്ടായതാണെന്നും അസത്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.”

അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ച സ്ത്രീയുടെ കുടുംബത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് എബിവിപി മുന്നറിയിപ്പ് നൽകി.

തന്റെ രണ്ട് പാർക്കിംഗ് സ്ലോട്ടുകളിൽ ഒന്ന് ഉപയോഗിക്കാൻ അനുമതിക്കായി ഷൺമുഖം തന്നെ സമീപിച്ചതായി സ്ത്രീ പരാതിയിൽ പറയുന്നു. നാമമാത്രമായ വാടക ആവശ്യപ്പെട്ടപ്പോൾ, അയാൾക്ക് ദേഷ്യപ്പെടുകയും, സ്ലോട്ടിൽ ഒരു സൈൻബോർഡ് തകർക്കുകയും ചെയ്തു. താൻ ഒരു സസ്യാഹാരി ആണെന്ന് അറിഞ്ഞിട്ടും ചിക്കൻ ആവശ്യമുണ്ടോ എന്ന് ചോദിച്ച് അയാൾ തന്നെ വിളിച്ചുകൊണ്ടിരുന്നു എന്നും ഉപയോഗിച്ച മാസ്കുകൾ, മാലിന്യങ്ങൾ, ചവറുകൾ എന്നിവയടക്കം തന്റെ വീട്ടുപടിയിൽ കൊണ്ടിട്ടെന്നും പരാതിയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് വിജയരാഘവൻ പറഞ്ഞു. “ഷൺമുഖം തന്റെ തെറ്റ് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങൾ അത് ക്ഷമിച്ചേനെ. എന്നാൽ തെറ്റ് തിരുത്താൻ അദ്ദേഹം വിസമ്മതിച്ചതുകൊണ്ടാണ് ഞങ്ങൾ പരാതി നൽകാൻ തീരുമാനിച്ചത്. എന്റെ അമ്മായിയുടെ സുരക്ഷയെക്കുറിച്ചും ഞങ്ങൾക്ക് ഗുരുതരമായ ആശങ്കകളുണ്ടായിരുന്നു.”

Read in English: Woman accuses ABVP president of harassment over parking slot in Chennai

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Woman accuses abvp president of harassment over parking slot in chennai

Best of Express