ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ യുവതി എടുത്തുകൊണ്ടു പോകുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം

child abduct, uttar pradesh, ie malayalam

മൊറാദാബാദ്: ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന എട്ടുമാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ മൊറാദാബാദിലുളള ഗാൽഷഹീദ് പ്രദേശത്താണ് സംഭവം. കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.

അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ യുവതി എടുത്തുകൊണ്ടു പോകുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം. യുവതിക്ക് സമീപത്തായി ഇതെല്ലാം കണ്ടുകൊണ്ടു ഒരാൾ നിൽക്കുന്നുണ്ട്. യുവതിയുടെ സഹായിയാകാം ഇയാളെന്നാണു പൊലീസ് സംശയം.

”സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ കാണുന്നവർക്കുളള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ റാണിയുമായി സൗഹൃദത്തിലായശേഷമാണ് യുവതിയും യുവാവും ചേർന്നു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഉറക്കത്തിൽനിന്നും എണീറ്റപ്പോൾ കുഞ്ഞിനെ കാണാനില്ലെന്നു മനസിലാക്കിയ അമ്മ ഇരുവർക്കുമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണു പൊലീസിനെ വിവരം അറിയിച്ചത്” ഗാൽഷഹീദ് പൊലീസ് സ്റ്റേഷൻ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്‌പി) അൻകിത് മിട്ടൽ പറഞ്ഞു.

യുവാവും യുവതിയും കുഞ്ഞിന്റെ അമ്മയുടെ അടുത്തെത്തി സൗഹൃദ സംഭാഷണം നടത്തി. അതിനുശേഷം അമ്മയ്ക്ക് പുതയ്ക്കാൻ ബ്ലാങ്കറ്റും കുഞ്ഞിനു മരുന്നും നൽകി.

”ബസ് സ്റ്റാൻഡിലേക്ക് അവരാണ് എന്നെ കൊണ്ടുവന്നത്. രാത്രിയിൽ യുവാവ് ബസ് സ്റ്റാൻഡിലെ ബെഞ്ചിൽ കിടന്നുറങ്ങി. യുവതി ബെഞ്ചിനു സമീപത്തായി കിടന്നു. അതിന് അടുത്തായി ഞാനും കിടന്നു. രാത്രി 12 ഓടെയാണ് അവർ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ഞാൻ നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തിൽനിന്നും എഴുന്നേറ്റപ്പോൾ കുഞ്ഞിനെയും അവർ രണ്ടുപേരെയും കണ്ടില്ല. ഉടൻ തന്നെ ഗാൽഷഹീദ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു” കുഞ്ഞിന്റെ അമ്മ റാണി എഎൻഐയോട് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Woman abducting 8 month old sleeping near mother at bus stand

Next Story
സാമ്പത്തിക മാന്ദ്യം: ഇന്ത്യയിലെ സ്ഥിതി രൂക്ഷമെന്ന് ഐഎംഎഫ്IMF chief on global economic slowdown, ആഗോള സാമ്പത്തിക മാന്ദ്യം, India economic slowdown, ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം, Indian economy, India economy, ഐഎംഎഫ്, India recession, IMF chief on India economy, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com