scorecardresearch

ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പ്: പ്രസിഡന്റാകാന്‍ ബ്രിജ് ഭൂഷനെതിരായ കേസിലെ പ്രധാന സാക്ഷിയും

ജൂണില്‍, ബ്രിജ് ഭൂഷന്റെ കുടുംബത്തില്‍ നിന്നുള്ള ആരെയും ഫെഡറേഷന്റെ ഒരു പദവിയും വഹിക്കാന്‍ അനുവദിക്കില്ലെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു

ജൂണില്‍, ബ്രിജ് ഭൂഷന്റെ കുടുംബത്തില്‍ നിന്നുള്ള ആരെയും ഫെഡറേഷന്റെ ഒരു പദവിയും വഹിക്കാന്‍ അനുവദിക്കില്ലെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു

author-image
Mihir Vasavda
New Update
WFI|ELECTION|ഗുസ്തി

കാമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവാണ് അനിത

ന്യൂഡല്‍ഹി:റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റാകാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ കേസിലെ പ്രധാന സാക്ഷികളിലൊരാളായ ഗുസ്തി താരം അനിത ഷിയോറന്‍. 2010ലെ ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് കാമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവാണ് അനിത. ഓഗസ്റ്റ് 12ന് നടക്കുന്ന ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചയാണ് അനിത പത്രിക സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ അനിത വിജയിച്ചാല്‍ ഫെഡറേഷന് നേതൃത്വം നല്‍കുന്ന ആദ്യ വനിതയായിരിക്കും അവര്‍.

Advertisment

ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പില്‍ 50 അംഗ വോട്ടര്‍മാരുടെയും സ്ഥാനാര്‍ത്ഥികളുടെയും പട്ടികയില്‍ അനിതയാണ് ഏക വനിത. ബ്രിജ് ഭൂഷന് പകരക്കാരനാകാനുള്ള മത്സരത്തില്‍ ഒളിമ്പ്യന്‍ ജയ് പ്രകാശ്, ഡല്‍ഹി ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ്, ഉത്തര്‍പ്രദേശിലെ സഞ്ജയ് സിംഗ് ഭോല എന്നിവരും അനിയതുടെ എതിരാളികളാകാന്‍ സാധ്യതയുണ്ട്.

ഈ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ആറ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതായി ആരോപിക്കപ്പെടുന്ന ബ്രിജ് ഭൂഷണുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിജ് ഭൂഷനെതിരായ കേസ് ഡല്‍ഹി കോടതിയുടെ പരിഗണനയിലാണ്. ഒരാഴ്ച മുമ്പ് ബ്രിജ് ഭൂഷന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

തിങ്കളാഴ്ച, ബ്രിജ് ഭൂഷണ്‍ ക്യാമ്പ് ഡല്‍ഹിയില്‍ യോഗം വിളിച്ചിരുന്നു. 25 സംസ്ഥാനങ്ങളില്‍ 20 പേരുടെയെങ്കിലും പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ''നന്നായി പ്രവര്‍ത്തിക്കുമെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ആ സ്ഥാനത്തേക്കുള്ള അന്തിമ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കും, എന്തായാലും ഞങ്ങളുടെ തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരിക്കും, ''ജയ് പ്രകാശ് പറഞ്ഞു. അനിത പ്രതിപക്ഷ പാനലിനെയാണ് നയിക്കുന്നത്, പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുടെ പിന്തുണ അവര്‍ക്ക് ഉണ്ടെന്ന് മനസ്സിലാക്കുന്നു, ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണങ്ങള്‍ ശരിവയ്ക്കുന്നവരില്‍ ഒരാളായിരുന്നു അവര്‍.

Advertisment

ജൂണില്‍, ബ്രിജ് ഭൂഷന്റെ കുടുംബത്തില്‍ നിന്നുള്ള ആരെയും ഫെഡറേഷന്റെ ഒരു പദവിയും വഹിക്കാന്‍ അനുവദിക്കില്ലെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന്
ബ്രിജ് ഭൂഷണും മകന്‍ കരണും വോട്ടര്‍ പട്ടികയില്‍ ഇടം കണ്ടെത്താനായില്ല. ബിജെപി എംപിയുടെ മരുമകന്‍ വിശാല്‍ സിംഗ് ബിഹാറിനെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഒരു സ്ഥാനത്തിനും മത്സരിക്കുന്നില്ല. കൂടുതല്‍ വായിക്കാന്‍

Wrestler India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: