റാഞ്ചി: മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരത രത്ന പുരസ്കാരം തിരിച്ചെടുക്കണമെന്ന് ആര്‍എസ്എസ്. റാ​ഞ്ചി​യി​ലെ മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ആ​ശ്ര​മ​ത്തി​ൽ​നി​ന്നും കു​ട്ടി​ക​ളെ വി​റ്റ​താ​യു​ള്ള വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ർ​എ​സ്എ​സ് നേ​താ​വ് രാ​ജീ​വ് തു​ളി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ദ​ർ തെ​രേ​സ​യ്ക്കു 1980 ൽ ​ആ​ണ് ഭാ​ര​ത​ര​ത്നം ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ച​ത്.

ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ ഭാ​ര​ത​ര​ത്ന​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെന്ന് ആ​ർ​എ​സ്എ​സി​ന്‍റെ ഡ​ൽ​ഹി പ്ര​ചാ​ർ പ്ര​മു​ഖ് പറഞ്ഞു. അ​വ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ആ​രോ​പ​ണം സ​ത്യ​മാ​ണെ​ന്നു തെ​ളി​ഞ്ഞാ​ൽ പു​ര​സ്കാ​രം തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും രാ​ജീ​വ് തു​ളി ആവശ്യപ്പെട്ടു. മ​ദ​ർ തെ​രേ​സ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി ഒ​രി​ക്ക​ൽ പോ​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യില്‍ കുട്ടികളെ കടത്തും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവേഴ്ചയ്ക്കും ഉപയോഗിക്കാറുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഠത്തിലെ കന്യാസ്ത്രീകള്‍ ഇത് സംബന്ധിച്ച സ്ഥീരീകരണം നടത്തിയതോടെയാണ് ആര്‍എസ്എസ് മദര്‍ തെരേസയ്ക്ക് എതിരെ രംഗത്തെത്തിയത്. പണം വാങ്ങി തങ്ങള്‍ക്ക് നല്‍കിയ കുട്ടിയെ സംഘടന തിരികെ വാങ്ങിയെന്ന് ദമ്പതികള്‍ ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബി​ജെ​പി മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യോ​ട് പ​ക​പോ​ക്കു​ക​യാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യെ ബി​ജെ​പി ല​ക്ഷ്യം വ​യ്ക്കു​ക​യും ദ്രോ​ഹി​ക്കു​ക​യു​മാ​ണെ​ന്ന് മ​മ​ത പ​റ​ഞ്ഞു. മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി മ​ദ​ർ തെ​രേ​സ സ്വ​ന്തം നി​ല​യി​ൽ ആ​രം​ഭി​ച്ച​താ​ണ്. ഇ​പ്പോ​ഴും ഈ ​സ്ഥാ​പ​ന​ത്തെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. സ്ഥാ​പ​ന​ത്തെ ദു​ഷി​പ്പി​ക്കാ​ൻ പ​ക​യോ​ടെ​യു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ക​ന്യാ​സ്ത്രീ​ക​ളെ ല​ക്ഷ്യം​ വ​യ്ക്കു​ക​യാ​ണ്. ബി​ജെ​പി ആ​രെ​യും ബാ​ക്കി​വ​യ്ക്കി​ല്ല. ഇ​ത് ശ​ക്ത​മാ​യി അ​പ​ല​പി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ദ​രി​ദ്ര​രി​ൽ ദ​രി​ദ്ര​ർ​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി മു​ന്നോ​ട്ടു​പോ​ക​ട്ടെ​യെ​ന്നും മ​മ​ത പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook