/indian-express-malayalam/media/media_files/uploads/2018/07/mother_teresa.jpg)
റാഞ്ചി: മദര്‍ തെരേസയ്ക്ക് നല്കിയ ഭാരത രത്ന പുരസ്കാരം തിരിച്ചെടുക്കണമെന്ന് ആര്‍എസ്എസ്. റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമത്തിൽനിന്നും കുട്ടികളെ വിറ്റതായുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് ആർഎസ്എസ് നേതാവ് രാജീവ് തുളി ഇക്കാര്യം ആവശ്യപ്പെട്ടത്. മദർ തെരേസയ്ക്കു 1980 ൽ ആണ് ഭാരതരത്നം നൽകി രാജ്യം ആദരിച്ചത്.
ഇന്ത്യൻ പൗരൻമാർ ഭാരതരത്നത്തെ കളങ്കപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ആർഎസ്എസിന്റെ ഡൽഹി പ്രചാർ പ്രമുഖ് പറഞ്ഞു. അവരുടെ സന്യാസ സമൂഹത്തിനു നേർക്കുണ്ടായ ആരോപണം സത്യമാണെന്നു തെളിഞ്ഞാൽ പുരസ്കാരം തിരിച്ചെടുക്കണമെന്നും രാജീവ് തുളി ആവശ്യപ്പെട്ടു. മദർ തെരേസ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒരിക്കൽ പോലും പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മിഷണറീസ് ഓഫ് ചാരിറ്റിയില്‍ കുട്ടികളെ കടത്തും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവേഴ്ചയ്ക്കും ഉപയോഗിക്കാറുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഠത്തിലെ കന്യാസ്ത്രീകള്‍ ഇത് സംബന്ധിച്ച സ്ഥീരീകരണം നടത്തിയതോടെയാണ് ആര്‍എസ്എസ് മദര്‍ തെരേസയ്ക്ക് എതിരെ രംഗത്തെത്തിയത്. പണം വാങ്ങി തങ്ങള്‍ക്ക് നല്കിയ കുട്ടിയെ സംഘടന തിരികെ വാങ്ങിയെന്ന് ദമ്പതികള്‍ ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബിജെപി മിഷണറീസ് ഓഫ് ചാരിറ്റിയോട് പകപോക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തെ പറഞ്ഞിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയെ ബിജെപി ലക്ഷ്യം വയ്ക്കുകയും ദ്രോഹിക്കുകയുമാണെന്ന് മമത പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റി മദർ തെരേസ സ്വന്തം നിലയിൽ ആരംഭിച്ചതാണ്. ഇപ്പോഴും ഈ സ്ഥാപനത്തെ അവഗണിക്കാനാവില്ല. സ്ഥാപനത്തെ ദുഷിപ്പിക്കാൻ പകയോടെയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കന്യാസ്ത്രീകളെ ലക്ഷ്യം വയ്ക്കുകയാണ്. ബിജെപി ആരെയും ബാക്കിവയ്ക്കില്ല. ഇത് ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. ദരിദ്രരിൽ ദരിദ്രർക്കായുള്ള പ്രവർത്തനങ്ങളുമായി മിഷണറീസ് ഓഫ് ചാരിറ്റി മുന്നോട്ടുപോകട്ടെയെന്നും മമത പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.