മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ സർക്കാർ അധികാരമേറ്റു. പാർട്ടിയുടെ പിന്തുണയോടെ ശിവസേന വിമതർ രൂപീകരിച്ച സർക്കാരിൽ ഏകനാഥ് ഷിൻഡെയ്ക്ക് ബിജെപി മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കുകയായിരുന്നു. “ഒരു സേന മുഖ്യമന്ത്രിയെ” ബിജെപി താഴെയിറക്കിയെന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വാദത്തിന് ശക്തമായ തിരിച്ചടിയാണിത്. സഖ്യകക്ഷികളെ സ്വീകരിക്കുന്നതിൽ ബിജെപിയുടെ വിശാലമനസ്സിനെക്കുറിച്ചുള്ള സന്ദേശമാണിത് നൽകുന്നത്. വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പിൽ ബിജെപിയെ ഇത് സഹായിക്കും.
കഴിഞ്ഞ 25 വർഷമായി സേന നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്തെ എല്ലാ കണ്ണുകളും ഇപ്പോൾ ഉറ്റുനോക്കുന്നത്. ”2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായുള്ള സേനയുടെ സഖ്യം ഉദ്ധവ് താക്കറെ തകർത്ത് കോൺഗ്രസും എൻസിപിയുമായി കൈകോർക്കുകയും മുഖ്യമന്ത്രി സ്ഥാനത്തിനായി വിലപേശുകയും ചെയ്തു. മറ്റേതെങ്കിലും സേനാ നേതാവിനെ മുഖ്യമന്ത്രിയാക്കാമായിരുന്നു, പക്ഷേ അങ്ങനെ ചെയ്യാതെ അവസരം മുതലെടുത്ത് അദ്ദേഹം ആ സ്ഥാനം സ്വയം ഏറ്റെടുത്തു,” ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
പൊതുപദവികൾ ഏറ്റെടുക്കാതെ പാർട്ടിയെ സ്വന്തം നിയന്ത്രണത്തിൽ നിർത്തുക എന്ന ബാലാസാഹേബിന്റെ ഭരണത്തിൽ നിന്ന് മാറി, ഉദ്ധവ് സ്വയം മുഖ്യമന്ത്രിയാകുക മാത്രമല്ല, മകൻ ആദിത്യയ്ക്ക് കാബിനറ്റ് പോർട്ട്ഫോളിയോ നൽകുകയും ചെയ്തു. ഇരുവർക്കും ഭരണപരിചയം ഉണ്ടായിരുന്നില്ല.
രണ്ടര വർഷം പിന്നിടുമ്പോൾ, 106 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുന്ന ബിജെപിക്ക് 287 അംഗ സഭയിൽ 17 സ്വതന്ത്രർ ഉൾപ്പെടെ 123 പേരുടെ പിന്തുണയുണ്ട്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായതോടെ മുഖ്യമന്ത്രി പദത്തിലെത്തിയ ഷിൻഡെ, ശിവസേനയുടെ 39 പേർ ഉൾപ്പെടെ 50 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്നു.
ഷിൻഡെയെ സർക്കാരിന്റെ മുഖമായി ഉയർത്തിക്കാട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും ഒരേ അഭിപ്രായത്തിലായിരുന്നുവെന്ന് ബിജെപി പാർട്ടി നേതാക്കൾ പറയുന്നു. ഇതിലൂടെ, അന്തരിച്ച പിതാവ് ബാൽ താക്കറെയുടെ പേര് ഉയർത്തിക്കാട്ടി രാഷ്ട്രീയ നേട്ടമോ സഹതാപമോ അവകാശപ്പെടാനുള്ള ഉദ്ധവിന്റെ അവസരവും ബിജെപി തട്ടിയെടുത്തു.
”ഉദ്ധവിനെ ഒഴിവാക്കാനുള്ള ഏക മാർഗം ഇതായിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് മധുരപ്രതികാരവും ഭാവിയിലേക്കുള്ള സുരക്ഷാ നടപടിയുമാണ്. വരാനിരിക്കുന്ന രാഷ്ട്രീയ, നിയമപോരാട്ടങ്ങളിൽ ഞങ്ങളുടെ പിന്തുണ ആവശ്യമുള്ളതിനാൽ അദ്ദേഹം ബിജെപിയുടെ വിശ്വസ്തനായി തുടരും,” ഒരു ബിജെപി നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിൽ നിരാശയുണ്ടെന്ന് ബിജെപി നേതാക്കൾ സമ്മതിക്കുന്നു. എന്നിരുന്നാലും, ഷിൻഡെ നേതൃത്വത്തിൽ പാർട്ടിയുടെ ദീർഘകാല ലക്ഷ്യങ്ങൾ നേടാനാകുമെന്ന് നിരാശരായവർ പോലും സമ്മതിക്കുന്നു. 2024 ലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അധികം അകലെയല്ലാത്തതിനാൽ, സേനയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകൾ കേന്ദ്രത്തിലും അതിനെ ഒരു പ്രധാന ഘടകമാക്കുന്നു. ലോക്‌സഭയിൽ 19ഉം രാജ്യസഭയിൽ മൂന്നും എംപിമാരാണ് ശിവസേനയ്ക്കുള്ളത്. എന്നാൽ ഇവരിൽ എത്രപേർ ഷിൻഡെ ഗ്രൂപ്പിനൊപ്പമുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നഗരസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം, ബിഎംസിയിലും താനെ കോർപ്പറേഷനിലും ബിജെപി നേട്ടം പ്രതീക്ഷിക്കുന്നു.
Read More: Top News Live Updates: രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും