scorecardresearch

നിതിൻ നബിന്റെ വരവ് സൂചിപ്പിക്കുന്നത് എന്ത്? ബിജെപിയിൽ തലമുറ മാറ്റമോ?

കണക്കുകൾ ഇങ്ങനെ ബിജെപി ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ അഞ്ച് പേർ മാത്രമാണ് അധികാരമേൽക്കുമ്പോൾ 55 വയസ്സിന് മുകളിൽ പ്രായമുള്ളവർ

കണക്കുകൾ ഇങ്ങനെ ബിജെപി ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ അഞ്ച് പേർ മാത്രമാണ് അധികാരമേൽക്കുമ്പോൾ 55 വയസ്സിന് മുകളിൽ പ്രായമുള്ളവർ

author-image
WebDesk
New Update
Nithin Nabi

നിതിൻ നബി

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി 45-കാരനായ നിതിൻ നബിൻ ചുമതലയേറ്റത് വെറുമൊരു നിയമനമല്ല, മറിച്ച് നരേന്ദ്ര മോദിക്ക് കീഴിൽ പാർട്ടിയിൽ നടന്നുവരുന്ന വലിയൊരു തലമുറ മാറ്റത്തിന്റെ കൃത്യമായ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അഞ്ച് തവണ എംഎൽഎയും ബിഹാർ മന്ത്രിയുമായിരുന്ന നബിൻ, പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്മാരിൽ ഒരാളാണ്.

Advertisment

Also Read:ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു

യുവത്വത്തിന് മുൻഗണന കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പരിശോധിച്ചാൽ പ്രായം കുറഞ്ഞവർക്ക് വലിയ മുൻഗണന ലഭിക്കുന്നതായി കാണാം. രാജസ്ഥാനിലെ ഭജൻലാൽ ശർമ്മ, മധ്യപ്രദേശിലെ മോഹൻ യാദവ്, ഡൽഹിയിലെ രേഖ ഗുപ്ത എന്നിവർ ഇതിന് ഉദാഹരണങ്ങളാണ്. കഠിനാധ്വാനവും ഓടിനടന്ന് ജോലി ചെയ്യാനുള്ള ശേഷിയുമാണ് പ്രധാനമന്ത്രി മോദി യുവനേതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രിമാരുടെ പ്രായം

കണക്കുകൾ ഇങ്ങനെ ബിജെപി ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ അഞ്ച് പേർ മാത്രമാണ് (ത്രിപുര, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ) അധികാരമേൽക്കുമ്പോൾ 55 വയസ്സിന് മുകളിൽ പ്രായമുള്ളവർ. ബാക്കി ഒൻപത് പേരും 55-ൽ താഴെ പ്രായമുള്ളവരാണ്.

  • പേമ ഖണ്ഡു (അരുണാചൽ പ്രദേശ്): 44 വയസ്സ്
  • പുഷ്കർ സിംഗ് ധാമി (ഉത്തരാഖണ്ഡ്): 46 വയസ്സ്
  • പ്രമോദ് സാവന്ത് (ഗോവ): 48 വയസ്സ്
  • യോഗി ആദിത്യനാഥ് (യുപി): 49 വയസ്സ് (ആദ്യ തവണ) കഴിഞ്ഞ നാല് വർഷത്തിനിടെ അധികാരമേറ്റ ബിജെപി മുഖ്യമന്ത്രിമാരുടെ ശരാശരി പ്രായം 54 ആണ്.

സംഘടനാ തലത്തിലെ ബാലൻസിംഗ് മുഖ്യമന്ത്രി പദവികളിൽ യുവാക്കളെ അവരോധിക്കുമ്പോഴും പാർട്ടി അധ്യക്ഷ സ്ഥാനങ്ങളിൽ പരിചയസമ്പന്നരായ മുതിർന്ന നേതാക്കളെ നിലനിർത്തിക്കൊണ്ട് ഒരു സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്മാരുടെ ശരാശരി പ്രായം 58 ആണ്. ഉദാഹരണത്തിന്, ഉത്തർപ്രദേശിൽ 49-കാരനായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോൾ, പാർട്ടി അധ്യക്ഷനായി നിയമിക്കപ്പെട്ടത് 61-കാരനായ പങ്കജ് ചൗധരിയെയാണ്. അസം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമാണ് ഇതിന് നേരിയ വ്യത്യാസമുള്ളത്.

Also Read:ബിജെപിയുടെ വരുമാനത്തിലും തിരഞ്ഞെടുപ്പ് ചെലവുകളിലും വൻ വർധനവെന്ന് ഓഡിറ്റ് റിപ്പോർട്ട്

കേന്ദ്ര മന്ത്രിസഭയും തലമുറ മാറ്റവും കേന്ദ്ര മന്ത്രിസഭയുടെ ശരാശരി പ്രായം 59 ആണ്. 2019-ന് ശേഷം വാജ്‌പേയി-അദ്വാനി കാലഘട്ടത്തിലെ പ്രമുഖ മുഖങ്ങളെല്ലാം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിയതോടെ പുതിയൊരു നിരയെ വാർത്തെടുക്കാനുള്ള ശ്രമം കേന്ദ്ര നേതൃത്വം ആരംഭിച്ചിരുന്നു. രാജ്‌നാഥ് സിംഗ് മാത്രമാണ് പഴയ നിരയിൽ നിന്ന് ഇന്നും മുൻനിരയിൽ തുടരുന്നത്.

ലക്ഷ്യം എന്ത്? 

ഒറ്റയടിക്ക് യുവാക്കളെ നിറയ്ക്കുന്നതിന് പകരം, ഘട്ടം ഘട്ടമായുള്ള മാറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒരു നേതാവിനും പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യം ഉറപ്പിക്കാൻ കഴിയാത്ത വിധം മുഖങ്ങൾ മാറ്റിക്കൊണ്ടിരിക്കുക എന്നത് മോദി-ഷാ തന്ത്രത്തിന്റെ ഭാഗമാണ്. ആർഎസ്എസ് നിർദ്ദേശങ്ങളേക്കാൾ ഉപരിയായി പ്രധാനമന്ത്രിയുടെയും കേന്ദ്ര നേതൃത്വത്തിന്റെയും നേരിട്ടുള്ള തീരുമാനങ്ങളാണ് നിതിൻ നബിനെപ്പോലെയുള്ളവരുടെ ഉയർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.

Also Read: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി

വെല്ലുവിളികൾ അപ്രതീക്ഷിതമായി കടന്നുവരുന്ന പല യുവമുഖങ്ങൾക്കും ഭരണതലത്തിൽ തിളങ്ങാൻ കഴിയുന്നുണ്ടോ എന്ന കാര്യത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവർ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചപ്പോൾ, മറ്റ് പല സംസ്ഥാനങ്ങളിലും ഇപ്പോഴും നരേന്ദ്ര മോദിയുടെ മുഖം മാത്രമാണ് തിരഞ്ഞെടുപ്പ് ജയിക്കാൻ ഏക ആശ്രയം.

നിതിൻ നബിൻ പ്രഖ്യാപിക്കുന്ന പുതിയ ഭാരവാഹി പട്ടിക പുറത്തുവരുന്നതോടെ ബിജെപിയുടെ ഈ തലമുറ മാറ്റം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാകും. പരിചയസമ്പത്തും യുവത്വവും ഒരുപോലെ ചേർത്തുവെച്ച് 2029-ലെ പൊതുതിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഒരുക്കുക എന്ന വലിയ ദൗത്യമാണ് നബിന് മുന്നിലുള്ളത്.

Read More:ഒഡീഷയിൽ വൻ ബാങ്ക് കവർച്ച; സെക്യൂരിറ്റി ഇല്ലാത്ത ബാങ്കിൽനിന്ന് 5 കോടിയുടെ സ്വർണം കൊള്ളയടിച്ചു

Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: