ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതിയ 18552 പുതിയ രോഗികൾ. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇത്. ഇതോടെ മൊത്തം കോവിഡ് -19 ബാധിതരുടെ എണ്ണം 5 ലക്ഷം കടന്ന് ശനിയാഴ്ച 5,08,953 ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 384 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 15,685 ആയി. 1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,95,881 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് 1,52,765 ആയി. 7106 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിക്കുകയുമുണ്ടായി.
അതേസമയം, പശ്ചിമ ബംഗാളിന് ശേഷം ജൂലൈ 31 വരെ ലോക്ക്ഡൗൺ നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമായി ജാർഖണ്ഡ് മാറി. “സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു,” മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു.
ലോക്ക്ഡൗൺ തുടർന്ന് അടച്ചിട്ട ഗുഡ്ഗാവിലെ മാളുകൾ അടുത്ത ആഴ്ച വീണ്ടും തുറക്കാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ അധികൃതർ ഇത് സംബന്ധിച്ച നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് അറിയിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും കർഫ്യൂവിൽ ഇളവ് നൽകി. കൊൽക്കത്തയിലെ മെട്രോ റെയിൽ സർവീസുകൾ ജൂലൈ ഒന്നിന് പുനരാരംഭിച്ചേക്കും.
Read More: ലോകത്ത് കോവിഡ് രോഗികൾ ഒരു കോടിയോളം; മരണം അഞ്ച് ലക്ഷത്തിനടുത്ത്
രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 58.24 ശതമാനമായി വര്‍ധിച്ചു. ഒരു ലക്ഷത്തിൽ 36 പേർക്ക് എന്ന നിലയിലാണ് ഇന്ത്യയിൽ കോവിഡ് ബാധിതരുടെ അനുപാതം.
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. രോഗികളുടെ എണ്ണം എണ്ണം 98.93 ലക്ഷം കടന്ന് ഒരു കോടിയിലേക്ക് അടുക്കുകയാണ്. മരണം അഞ്ചുലക്ഷത്തിലേക്കും എത്തുന്നു. 24 മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് ഏറ്റവുമധികം നാശം വിതച്ചത് അമേരിക്കയിലാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 25,52,956 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,27,640 പേര്‍ രോഗത്തെത്തുടര്‍ന്ന് മരണമടഞ്ഞു. 10,68,703 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. 44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.
Read in English: Coronavirus LIVE Updates: With 18,552 cases in last 24 hours, India’s tally crosses 5 lakh-mark; toll at 15,685