ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന വാദവുമായി ബിജെപി എംപി രവി കിഷൻ. ദേശീയ പൗരത്വ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകരം നൽകി മണിക്കൂറുകൾക്കകമാണ് രവി കിഷന്റെ പ്രസ്താവന. 100 കോടിയിലധികം ഹിന്ദു ജനസംഖ്യയുള്ള രാജ്യം ഹിന്ദു രാഷ്ട്രമാണെന്നായിരുന്നു രവി കിഷൻ പറഞ്ഞത്.

Also Read: പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി; അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും

” ഇന്ത്യയിൽ ഹിന്ദു ജനസംഖ്യ 100 കോടിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ലോകത്ത് നിരവധി ക്രിസ്ത്യൻ രാജ്യങ്ങളും മുസ്ലിം രാജ്യങ്ങളുമുണ്ട്. എന്നാൽ സംസ്കാരം സംരക്ഷിക്കാനെന്ന പേരിൽ നമ്മുടെ രാജ്യത്തെ ഭാരത് (ഇന്ത്യ) എന്ന് വിളിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. ക്രിസ്ത്യൻ രാജ്യങ്ങളും മുസ്ലിം രാജ്യങ്ങളും ആകാമെങ്കിൽ എന്തുകൊണ്ട് ഹിന്ദു രാജ്യം ആയിക്കൂട?” രവി കിഷൻ പറഞ്ഞു.

അതേസമയം ദേശീയ പൗരത്വ ബിൽ മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല നടപ്പാക്കുകയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ (ഭേദഗതി) ബിൽ കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകരിക്കുകയും ചെയ്തു. അടുത്തയാഴ്ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ഐഎൻഎക്സ് മീഡിയ കേസിൽ 105 ദിവസത്തിനുശേഷം ചിദംബരത്തിനു ജാമ്യം

ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്‍ ഭേദഗതി ചെയ്യുന്നു. 2019 ലെ ജമ്മു കശ്മീർ സംവരണ (രണ്ടാം ഭേദഗതി) ബിൽ പിൻവലിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും പ്രകാശ് ജാവദേക്കറുമാണ് പത്രസമ്മേളനത്തിൽ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook