വഡോദര: ഗുജറാത്തിലെ വഡോദരയിൽ മന്ത്രവാദിനിയെന്നാരോപിച്ച് 42 കാരിയായെയും പന്ത്രണ്ടും പതിനേഴും  വയസ്സുള്ള രണ്ട് പെൺമക്കളെയും ആക്രമിച്ചെന്ന കേസിൽ ഏഴ് പേർക്കെതിരേ പൊലീസ് കേസെടുത്തു. ദഭ്വ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രദേശ വാസിയായ കനാ ബെൻ എന്ന സ്ത്രീയെയും രണ്ട് മക്കളെയും അവരുടെ ബന്ധുക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കനാ ബെനിന്റെ ഭർത്താവിന്റെ മാതാവ് നൽകിയ പരാതിയിലാണ് ദഭ്വ ഗ്രാമത്തിൽ തന്നെയുള്ള ഏഴ് പേർക്കെതിരേ കേസെടുത്തത്. കനാ ബെനും മക്കളും അവരുടെ വയലിലൂടെ നടക്കുന്നതിനിടെയായിരുന്നു ആക്രമണമെന്ന് സഗ്തല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾ വടികളും കോടാലികളുമായി വന്ന് ആക്രമണം നടത്തുകയായിരുന്നു.

Read More: തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ, ശരീരത്തിൽ മുറിവുകൾ

ദുർ മന്ത്രവാദിനിയാണ് ആ സ്ത്രീയെന്നും തങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും പറഞ്ഞായിരുന്നു ആക്രമണമെന്നും പരാതിയിൽ പറയുന്നു. ആക്രമണം തുടർന്നപ്പോൾ ബെനിന്റെ മക്കൾ തടയാൻ ശ്രമിച്ചപ്പോൾ അവർക്കെതിരേയും മർദ്ദനമുണ്ടായി. കനാ ബെൻ കാരണമാണ് തങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ രോഗബാധിതരാകുന്നതെന്നും അവരുടെ കന്നുകാലികൾ ചത്തൊടുങ്ങുന്നതെന്നും ആക്രമണം നടത്തിയ പുരുഷന്മാർ വിളിച്ചുപറയുന്നുണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു.

മർദ്ദനം നടക്കുന്നതിനിടെ താൻ മകനെ അറിയിക്കാൻ വേണ്ടി ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതായി കനാ ബെനിന്റെ ഭർതൃമാതാവ് പറഞ്ഞു. മറ്റ് ഗ്രാമവാസികൾ അടുത്തെത്തിയപ്പോൾ അക്രമികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും അവളുടെ മന്ത്രവാദം അവസാനിപ്പിക്കുമെന്നും അല്ലെങ്കിൽ അവളെയും പെൺമക്കളെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. മൂന്നുപേരെയും ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് കൂടുതൽ ചികിത്സയ്ക്കായി ഗോധ്ര സിവിൽ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യ നില സാധാരണ ഗതിയിലായതായി പോലീസ് പറഞ്ഞു.

Read More: കൊല്ലത്ത് ആറാം ക്ലാസുകാരി തൂങ്ങിമരിച്ചനിലയിൽ; ദുരൂഹതയെന്ന് കുടുംബം

ഗ്രാമത്തിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടും ഇവർക്ക് ബന്ധുക്കളുമായി പ്രശ്നമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. “ആ ദിശയിലും അന്വേഷിക്കുന്നുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, അന്വേഷണം നടക്കുന്നുണ്ട്,” അന്വേഷണ ഉദ്യോഗസ്ഥൻ അമർ പവാർ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ, ഏഴ് പേർക്കെതിരേ ഐപിസി143, 147, 148, 323, 504, 506 പ്രകാരം മാരകായുധമുപയോഗിച്ചുള്ള ആക്രമണം, പരിക്കേൽപിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തതായും പൊലീസ് അറിയിച്ചു.

Read More: Woman, two daughters thrashed on suspicion of being a witch, seven booked

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook